നിലവിൽ നടക്കുന്ന ആക്രമണങ്ങളെയും ജറുസലേമിൽ നടന്ന അക്രമസംഭവങ്ങളെയും അപലപിക്കുന്നതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇരുവിഭാഗങ്ങളും സംയമനം പാലിക്കണമെന്നും മന്ത്രി വി മുരളീധരൻ ആവശ്യപ്പെട്ടു.
Also Read:
സംഭവത്തിൽ ഇസ്രയേലിലെ ഇന്ത്യൻ എംബസി കൂടുതൽ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ഇതാദ്യമായാണ് ഇസ്രയേലിൽ ഒരു മലയാളി വ്യോമാക്രമണത്തിൽ കൊല്ലപ്പെടുന്നത്. സൗമ്യയുടെ മരണവാര്‍ത്തയറിഞ്ഞ സുഹൃത്തുക്കളും മറ്റു മലയാളി നഴ്സുമാരും ആശുപത്രിയിലെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
Also Read:
പത്ത് വര്‍ഷം മുൻപാണ് ഇടുക്കി കീരിത്തോട് സ്വദേശിയായ സൗമ്യ സന്തോഷ് കെയര്‍ഗിവറായി ഇസ്രയേലിലെത്തിയത്. നാലു വര്‍ഷം മുൻപായിരുന്നു അവസാനമായി നാട്ടിലെത്തിയത്. ഭര്‍ത്താവും കുടുംബവും കേരളത്തിലാണ്. ഭര്‍ത്താവുമായി വീഡിയോ കോള്‍ ചെയ്യുന്നതിനിടെയായിരുന്നു ഗാസയിൽ നിന്ന് വ്യോമാക്രമണമുണ്ടായത്. സൗമ്യ താമസിച്ചിരുന്ന അഷ്ക ലോണിലെ അപ്പാര്‍ട്ട്മെൻ്റിൽ റോക്കറ്റ് പതിക്കുകയായിരുന്നു.
ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് കേന്ദ്ര വിദേശകാര്യസഹമന്ത്രി വ്യക്തമാക്കുന്നത്. കുടുംബത്തിന് സഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി എംപി ഡീൻ കുര്യാക്കോസും എംബസിയ്ക്ക് കത്തയച്ചു.