സൗമ്യക്കൊപ്പം ഉണ്ടായിരുന്ന സന്തോഷിന്റെ സഹോദരിയാണ് സംഭവം വീട്ടുകാരെ അറിയിച്ചത്. ഫോണിൽ സംസാരിച്ചു നിൽക്കെ മിസൈൽ താമസസ്ഥലത്ത് പതിക്കുകയായിരുന്നു. വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഇടുക്കി എംപി ഡീൻ കുര്യാക്കോസ് അംബാസിഡര്‍ക്ക് കത്തയച്ചു.
ഇസ്രായേലിലെ ഗാസ അഷ്ക്കലോണിലുള്ള വീട്ടിൽ ഫോണിൽ സംസാരിച്ചുകൊണ്ട് നിൽക്കെയായിരുന്നു സംഭവം. കഞ്ഞിക്കുഴി മുൻ പഞ്ചായത്ത് മെമ്പര്‍മാരായ സതീശന്റെയും സാവിത്രിയുടേയും മകളാണ് സൗമ്യ. രണ്ട് വര്‍ഷം മുമ്പാണ് സൗമ്യ അവസാനമായി നാട്ടിലെത്തിയത്. ഏക മകൻ അഡോൺ കുടുംബത്തോടൊപ്പം നാട്ടിലാണ്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗാസ മുനമ്പിൽ ഇസ്രായേൽ പാലസ്തീൻ സംഘര്‍ഷം രൂക്ഷമാണ്. ഒമ്പത് കുട്ടികളടക്കം 24 പാലസ്തീൻ പൗരന്മാര്‍ കൊല്ലപ്പെട്ടിരുന്നു. 106 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. കിഴക്കൻ ജറുസലേമിലെ ശൈഖ് ജറായിലേക്ക് ജൂത കുടിയേറ്റം നടത്തുന്നതിനെതിരെയും പാലസ്തീനികളെ പുറത്താക്കുന്നതിനെതിരെയുമാണ് പ്രക്ഷോഭം.