ടിയാറ പോലീസ് ഉദ്യോഗസ്ഥനെ ശകാരിക്കുന്ന വോയിസ് ക്ലിപ്പ് പുറത്തുവന്നതിനു പിന്നാലെയാണ് ഇവരെ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് സ്ഥാനത്തു നിന്നും മാറ്റിയത്. നെയ്യാറ്റിൻകര അഡീഷ്ണൽ മുൻസിഫ്-രണ്ട് ആയാണ് നിയമനം.
പാറശാല മുള്ളുവിള തോട്ടിൻപുറം സ്വദേശിയും ഭിന്നശേഷിക്കാരനുമായ എം സുധീറിനെ കാണാതായ സംഭവത്തിൽ ഫോൺചെയ്ത എഎസ്ഐയോടൊണ് മജിസ്ട്രേറ്റ് രൂക്ഷമായ ഭാഷയിൽ സംസാരിച്ചത്. കാണാതായ ആൾ തിരിച്ചുവന്നതുകൊണ്ടാണ് വിളിച്ചതെന്ന് വ്യക്തമാക്കിയിട്ടും ടിയാറ ചൂടാകുകയായിരുന്നു.
പോലീസ്, എക്സൈസ് ഉദ്യോഗസ്ഥർ ഒരുഘട്ടത്തിലും വിളിക്കരുതെന്നും ആവശ്യമെങ്കിൽ കോടതിയിലെ ചീഫ് മിനിസ്റ്റീരിയൽ ഓഫീസർ മുഖേനയോ ബെഞ്ച് ക്ലാർക്ക് മുഖേനയോ മാത്രമേ ബന്ധപ്പെടാവൂ എന്നും മജിസ്ട്രേറ്റ് നിർദ്ദേശിച്ചു. ഇതിനു പിന്നാലെയാണ് ടിയാറയെ സ്ഥാനത്തു നിന്നും മാറ്റിയത്.