കൊച്ചി: സംസ്ഥാനത്ത് ഇന്ന് മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ചെറിയ പെരുന്നാൾ മറ്റന്നാളെന്ന് വിവിധ ഖാസിമാർ അറിയിച്ചു. സംസ്ഥാനത്ത് ചെറിയ പെരുന്നാൾ വ്യാഴാഴ്ചയാണെന്നാണ് ഖാസിമാർ അറിയിച്ചിരിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ പെരുന്നാൾ നമസ്കാരം വീട്ടിൽ നിർവഹിക്കാൻ അഭ്യർഥിച്ചു. ഈദ് ഗാഹുകൾ പാടില്ല. കൊവിഡ് മാനദണ്ഡം പാലിക്കുന്നതിൽ വീഴ്ച പാടില്ലെന്നും നിർദേശിച്ചിട്ടുണ്ട്.
സംസ്ഥാനം ശക്തമായ കൊവിഡ് നിയന്ത്രണങ്ങളിലൂടെ കടന്ന് പോകുന്നതിനിടെയാണ് വിശ്വാസികൾ ചെറിയ പെരുന്നാളിലേക്ക് കടക്കുന്നത്. ഈദ് ഉൽ ഫിത്തറിനോടനുബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ മാംസ വിഭവങ്ങളുടെ ഡോർ ഡെലിവറി നടത്തുന്നത് സംബന്ധിച്ച് മാർഗനിർദേശങ്ങൾ സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്.
Updating…