തിരുവനന്തപുരം> ആധുനിക കേരളത്തിന് അടിത്തറ പാകിയ ഭരണാധികാരികളിൽ മുൻനിരയിലായിരുന്നു കെ ആർ ഗൗരിയമ്മയെന്ന് കേരള പത്ര പ്രവർത്തക യൂണിയൻ അനുസ്മരിച്ചു.
ദീർഘകാലം നിയമസഭാഗവും മന്ത്രിയായിരുന്ന ഗൗരിയമ്മയെ കേരളം എക്കാലവും സ്മരിക്കുമെന്ന് യൂണിയൻ സംസ്ഥാന പ്രസിഡണ്ട് കെ പി റെജിയും ജനറൽ സെക്രട്ടറി ഇ എസ് സുഭാഷും അനുശോചന സന്ദേശത്തിൽ പറഞ്ഞു.