ന്യൂഡൽഹി
ഐപിഎലിലെ കോവിഡ് വ്യാപനം തുടരുന്നു. അവസാനമായി ചെന്നൈ സൂപ്പർ കിങ്സ് ബാറ്റിങ് പരിശീലകൻ മൈക്ക് ഹസിക്ക് രോഗം സ്ഥിരീകരിച്ചു.
നേരത്തേ ചെന്നൈയുടെ ബൗളിങ് കോച്ച് ലക്ഷ്മിപതി ബലാജി ഉൾപ്പെടെ രണ്ടുപേർക്ക് കോവിഡ് ഉറപ്പിച്ചിരുന്നു. രോഗം കണ്ടെത്തുന്ന ആദ്യ വിദേശിയാണ് ഹസി. ഇതോടെ ഈ ഓസ്ട്രേലിയക്കാരന്റെ നാട്ടിലേക്കുള്ള മടക്കം വൈകും. നിലവിൽ ന്യൂഡൽഹിയിൽ ഹോട്ടലിൽ നിരീക്ഷണത്തിലാണ് ഹസി.