ടോക്യോ
ഒളിമ്പിക്സ് വീണ്ടും അനിശ്ചിതത്വത്തിൽ. ജപ്പാനിൽ കോവിഡ് വ്യാപനത്തെ തുടർന്നുള്ള അടിയന്തരാവസ്ഥ നീട്ടാൻ സർക്കാർ ആലോചന. ഒളിമ്പിക്സ് വേദിയായ ടോക്യോ ഉൾപ്പെട്ട പ്രധാന നഗരങ്ങളിലാണ് നിലവിൽ അടിയന്തരാവസ്ഥ. ഏപ്രിൽ 25 മുതലാണ് ഈ നിയന്ത്രണങ്ങൾ ജപ്പാനിൽ ഏർപ്പെടുത്തിയത്. ഇത് ഇനിയും നീട്ടുമെന്നാണ് സൂചന.
ജൂലൈ 23 മുതൽ ആഗസ്ത് എട്ടുവരെയാണ് ഒളിമ്പിക്സ് നിശ്ചയിച്ചിരിക്കുന്നത്. അടിയന്തരാവസ്ഥ നീട്ടിയാൽ ഇത് മുന്നൊരുക്കങ്ങളെ ബാധിക്കും. കഴിഞ്ഞവർഷം നടക്കേണ്ട ടോക്യോ ഒളിമ്പിക്സ് കോവിഡ് ഭീഷണികാരണം ഈ വർഷത്തേക്ക് നീട്ടുകയായിരുന്നു. എന്നാൽ രോഗവ്യാപനം ശമിക്കാത്തതോടെയാണ് വീണ്ടും ആശങ്കകൾ വർധിച്ചത്. ഈ ആഴ്ച അടിയന്തരാവസ്ഥയുടെ കാര്യത്തിൽ സർക്കാർ അന്തിമ തീരുമാനമെടുക്കും.