ന്യൂഡൽഹി
രാജ്യത്ത് പ്രതിദിന രോഗബാധയിലും മരണത്തിലും നേരിയ കുറവ്. ഞായറാഴ്ച പരിശോധനകളുടെ എണ്ണം കുറഞ്ഞത് എണ്ണം കുറയുന്നതിന് കാരണമായി. 24 മണിക്കൂറിനിടെ 3,66,161 രോഗികള്‍, 3754 മരണം. ആകെ രോഗികൾ 2.28 കോടി. മരണം 2.48 ലക്ഷം. 3,53,818 പേർ രോഗമുക്തരായി. ചികിൽസയിലുള്ളവരുടെ എണ്ണം 37.45 ലക്ഷം.
പ്രതിദിനരോഗികൾ ഏറ്റവും കൂടുതല്‍ മഹാരാഷ്ട്രയിൽ ആകെ രോഗികള്‍51 ലക്ഷം. മരണം 75,000. മഹാരാഷ്ട്ര–- 48,401. കർണാടക–- 47,930, തമിഴ്നാട്–- 28,897, യുപി–- 23,175, ആന്ധ്ര–- 22,164, ബംഗാൾ–- 19,441, രാജസ്ഥാൻ–- 17,921 രോഗികള്‍. കൂടുതൽ പ്രതിദിന മരണങ്ങളും മഹാരാഷ്ട്രയിലാണ്–- 572. കർണാടക–- 490, യുപി–- 294, ഡൽഹി–- 273, തമിഴ്നാട്–- 236, പഞ്ചാബ്–- 191, ഛത്തിസ്ഗഢ്–- 189, ഉത്തരാഖണ്ഡ്–- 180, രാജസ്ഥാൻ–- 159, ഹരിയാന–- 151 മരണം.