Sunday, March 8, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

ടുഷെലിന്റെ ചെൽസി

by News Desk
May 6, 2021
in SPORTS
0
ടുഷെലിന്റെ-ചെൽസി
0
SHARES
11
VIEWS
Share on FacebookShare on TwitterShare on Whatsapp

സ്റ്റാംഫോർഡ് ബ്രിഡ്ജ്
‘ഏത് ടീമും നേരിടാൻ ഭയപ്പെടുന്ന ഒരു സംഘത്തെ ഒരുക്കുക എന്നതാണ് ലക്ഷ്യം’–-ജനുവരിയിൽ ചെൽസിയുടെ പരിശീലക ചുമതല ഏറ്റെടുത്തുകൊണ്ട് തോമസ് ടുഷെൽ മാധ്യമങ്ങളോട് പ്രതികരിച്ചത് ഇങ്ങനെ. കേട്ടുനിന്നവർക്കെല്ലാം അതൊരു വാചകക്കസർത്ത് മാത്രമായാണ് തോന്നിയത്. ഏത് പരിശീലകനും ആദ്യ വാർത്താസമ്മേളനത്തിൽ പറയുന്ന സ്ഥിരംപല്ലവി. ഫ്രാങ്ക് ലംപാർഡിനുകീഴിൽ ദിശ നഷ്ടപ്പെട്ട ഒരുകൂട്ടത്തെ ടുഷെൽ ഉയർത്തുമെന്ന് സ്വപ്നംകാണാൻപോലും കഴിയുമായിരുന്നില്ല.

നാല് മാസത്തിനുശേഷം സ്റ്റാംഫോർഡ് ബ്രിഡ്ജിൽ മറ്റൊരു വാർത്താസമ്മേളനം. ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ഫൈനലിൽ കടന്നശേഷം ടുഷെൽ മാധ്യമങ്ങളെ കണ്ടു. ‘ജയിക്കാനുള്ള മോഹം ഒരിക്കലും ഈ ടീമിന് കൈമോശം വന്നിട്ടില്ല. അത് ഞങ്ങൾ തെളിയിച്ചുകൊണ്ടേയിരിക്കും’–-റയൽ മാഡ്രിഡിനെതിരായ വിജയശേഷം ജർമൻ പരിശീലകൻ പറഞ്ഞു. കഴിഞ്ഞ സീസണിൽ പിഎസ്ജിയെ ഫൈനലിൽ എത്തിച്ച ടുഷെലിന് ഇത് തുടർച്ചയായ രണ്ടാം കിരീടപ്പോരാണ്. രണ്ട് വ്യത്യസ്ത ടീമുകളെ ഫൈനലിൽ എത്തിക്കുന്ന ആദ്യ പരിശീലകൻ.

ടുഷെൽ സ്ഥാനമേൽക്കുമ്പോൾ ചെൽസി പ്രീമിയർ ലീഗിൽ പത്താംസ്ഥാനത്തായിരുന്നു. കിരീടപ്രതീക്ഷ കൈവിട്ട ടീമിന് ആദ്യ നാല് സ്ഥാനങ്ങളിൽ എത്തുക എന്നതായിരുന്നു അവശേഷിക്കുന്ന പ്രതീക്ഷ. ഇന്ന് ചെൽസി നാലാമതാണ്. ടുഷെൽ അടിമുടി ടീമിനെ മാറ്റി. ചെൽസിയെ അജയ്യരാക്കിക്കൊണ്ടിരുന്നു.

ഈ നാൽപ്പത്തേഴുകാരനുകീഴിൽ കളിച്ച 24ൽ 16ലും ടീം ജയിച്ചു. 18 കളിയിലും ഗോൾ വഴങ്ങിയില്ല. പ്രതിരോധം ഉറപ്പിച്ച് പ്രത്യാക്രമണങ്ങളിലൂടെ കളി പിടിക്കുക എന്നതാണ് ശൈലി. 3–-4–-3 എന്നതാണ് ഇഷ്ടവിന്യാസം. എഫ്എ കപ്പ് ഫൈനലിൽ ഇടംപിടിച്ചിരിക്കുന്ന ചെൽസി ഇത്തവണ രണ്ട് കിരീടങ്ങളാണ് നോട്ടമിടുന്നത്. 2012നുശേഷം ചാമ്പ്യൻസ് ലീഗ്. ഈ മോഹങ്ങൾക്ക് ജീവൻ ടുഷെൽ എന്ന മാന്ത്രികനും.

Previous Post

മാഞ്ചസ്റ്റർ സിറ്റി മാത്രം ; പിഎസ്‌ജി വീണു

Next Post

ഐപിഎൽ താരങ്ങൾ മടങ്ങുന്നു

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
60
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
ഐപിഎൽ-താരങ്ങൾ-മടങ്ങുന്നു

ഐപിഎൽ താരങ്ങൾ മടങ്ങുന്നു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.