ഞായറാഴ്ച യൂണിഫോം ധരിക്കാതെയാണ് സേവാഭാരതി പോലീസിനെ സഹായിക്കാനെത്തിയത്. എന്നാൽ തിങ്കളാഴ്ച കാക്കി പാന്റും കാവി നിറമുള്ള ടീഷര്‍ട്ടും ധരിച്ചാണ് സേവാഭാരതി വോളന്റിയര്‍മാര്‍ സഹായത്തിനെത്തിയത്. ഇവരിൽ ചിലര്‍ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് മാസ്ക് താഴ്ത്തി യാത്രക്കാരോട് സംസാരിക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. സംഭവം വിവാദമായതോടെ സേവാഭാരതി വോളന്റിയര്‍മാരുടെ സേവനം വേണ്ടെന്നുവെച്ചിരിക്കുകയാണ് പോലീസ്.
“പാലക്കാട് ജില്ലയിൽ സേവാഭാരതി പ്രവര്‍ത്തകരും പോലീസും ചേര്‍ന്ന് വാഹന പരിശോധന. പാലക്കാട് കാടാംകോടാണ് സേവാഭാരതി എന്നെഴുതിയ ടീ ഷര്‍ട്ട് ഇട്ട പ്രവര്‍ത്തകര്‍ പോലീസിനൊപ്പം പരിശോധന നടത്തുന്നത്. കടന്നുപോകുന്ന വാഹനങ്ങളോട് പൊലീസിനൊപ്പം തന്നെ സേവാഭാരതി അംഗങ്ങളും കാര്യങ്ങള്‍ ചോദിച്ചറിയുന്നുണ്ട്. പോലീസിന്റെ അധികാരം സേവഭാരതിക്ക് നൽകുന്നത് ശരിയാണോ എന്ന് പരിശോധിക്കണം. പോലീസിനെ സംഘടനകൾ സഹായിക്കേണ്ടത് അധികാരം പങ്കിട്ട് കൊണ്ടാവരുത്. ഉത്തരേന്ത്യ അല്ല കേരളം എന്ന് മാത്രം പറയുന്നു.” കോൺഗ്രസ് നേതാവ് ടി സിദ്ദിഖ് ഫേസ്ബുക്കിൽ കുറിച്ചു.