കെയ്റോ
സൂയസ് കനാലില് കുടുങ്ങി ലോകരാജ്യങ്ങളിലേക്കുള്ള ചരക്ക് ഗതാഗതം ആറുദിവസം മുടക്കിയ കപ്പല് ‘എവര് ഗിവണ്’ വിട്ടുകൊടുക്കാതെ ഈജിപ്ത്.
സൂയസ് കനാല് അതോറിറ്റി നിര്ദേശിച്ച 90 കോടി ഡോളര് നഷ്ടപരിഹാരം നല്കാന് ഉടമകളായ ജപ്പാന് കമ്പനി തയ്യാറാകാത്തതാണ് കാരണം. കപ്പല് വിട്ടുകിട്ടണമെങ്കില് പിഴത്തുക അടച്ചേ തീരൂവെന്ന് ഈജിപ്തിലെ അപ്പീല് കോടതിയും വിധിച്ചു.
കനാലിനോട് ചേര്ന്നുള്ള തടാകത്തിലാണ് രണ്ടു ലക്ഷം ടണ് ചരക്ക് കടത്താന് ശേഷിയുള്ള കപ്പല് പിടിച്ചിട്ടിരിക്കുന്നത്. റോട്ടര്ഡാമിലേക്ക് യാത്രയ്ക്കിടെ മാര്ച്ച് 23നാണ് കപ്പല് സൂയസ് കനാലില് കുടുങ്ങിയത്.