കൊൽക്കത്ത
മാലദ്വീപിൽ എഎഫ്സി ഗ്രൂപ്പ് മത്സരങ്ങൾക്കായി തയ്യാറെടുത്ത എടികെ മോഹൻ ബഗാനിലെ രണ്ടു കളിക്കാർക്ക് കോവിഡ്. ഇന്ത്യൻ താരങ്ങളായ പ്രബീർ ദാസിനും എസ് കെ സഹിലിനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരും നിരീക്ഷണത്തിലാണ്. മാലദ്വീപിലേക്ക് പുറപ്പെടുംമുമ്പ് കൊൽക്കത്തയിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും പോസിറ്റീവാണെന്ന് തെളിഞ്ഞത്.