വത്തിക്കാൻ സിറ്റി
അന്താരാഷ്ട്ര സമൂഹത്തിന് ലഭ്യമാക്കാതെ ചില രാഷ്ട്രങ്ങൾ കോവിഡ് വാക്സിൻ കൈയടക്കി വച്ചിരിക്കുന്നതിനെ വിമർശിച്ച് ഫ്രാൻസിസ് മാർപാപ്പ. ‘ചില രാജ്യങ്ങളുടെ ഇടുങ്ങിയ ദേശീയത മറ്റ് രാഷ്ട്രങ്ങൾക്ക് വാക്സിൻ ലഭ്യമാകുന്നതിന് തടസ്സമാകുന്നു. സ്നേഹത്തിനും മനുഷ്യരാശിയുടെയാകെ ആരോഗ്യത്തിനും ഉപരിയായി കമ്പോളത്തിന്റെയും പകർപ്പവകാശത്തിന്റെയും നിയമങ്ങൾ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. ഇത് കോവിഡിനോളം മാരകമായ മറ്റൊരു വൈറസാണ്’–- വത്തിക്കാനിൽ ഒരു ചർച്ചയിൽ പങ്കെടുക്കവെ അദ്ദേഹം പറഞ്ഞു.
മാന്ദ്യത്തിലായ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ എന്ന പേരtസമ്പന്നരെ കൂടുതൽ സമ്പന്നരാക്കാനും ശ്രമം നടക്കുന്നു. കോവിഡ് നിരവധി ജീവൻ കവർന്നു. ജീവിതത്തിന്റെ എല്ലാ തലത്തെയും ബാധിച്ചു. ദുർബലവിഭാഗങ്ങളെ ഏറ്റവും പ്രതികൂലമായി ബാധിച്ചു. സാമൂഹ്യ, പാരിസ്ഥിതിക പ്രശ്നങ്ങൾ രൂക്ഷമാക്കി–- അദ്ദേഹം പറഞ്ഞു.