ന്യൂഡൽഹി
നിയമസഭ തെരഞ്ഞെടുപ്പിൽ ജമ്മു -കശ്മീരിൽ ഇന്ത്യ കൂട്ടായ്മയ്ക്ക് മുൻതൂക്കവും ഹരിയാനയിൽ കോൺഗ്രസിന് വ്യക്തമായ ഭൂരിപക്ഷവും പ്രവചിച്ച് എക്സിറ്റ് പോളുകൾ. ഹരിയാനയിലെ 90 അംഗ സഭയിൽ കോൺഗ്രസിന് 50–-64 സീറ്റ് ധ്രുവ് റിസർച്ചും
55–-62 സീറ്റ് റിപ്പബ്ലിക് ഭാരത്–- മെട്രിസും 55–-62 സീറ്റ് പീപ്പിൾസ് പൾസും 44–-54 സീറ്റ് ദൈനിക് ഭാസ്കറും പ്രവചിക്കുന്നു. ബിജെപിക്ക് പരമാവധി 32 സീറ്റാണ് പ്രവചിക്കുന്നത്. 10 വർഷമായി ബിജെപി ഭരണമാണ് ഹരിയാനയിൽ.
ജമ്മു കശ്മീരിൽ ഇന്ത്യ കൂട്ടായ്മയ്ക്ക് -40–-48 സീറ്റ് ഇന്ത്യ ടുഡേ–- സി വോട്ടറും 35–40 സീറ്റ് ന്യൂസ്24–-ചാണക്യയും ദൈനിക് ഭാസ്കറും 35–45 സീറ്റ് ആക്സിസ് മൈ ഇന്ത്യയും പ്രവചിക്കുന്നു.
നാഷണൽ കോൺഫറൻസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകും. 90 അംഗ സഭയിൽ ബിജെപിക്ക് 27 സീറ്റാണ് വിവിധ പോളുകൾ നൽകുന്നത്.
ഹരിയാനയിലെ 90 അംഗ നിയമസഭയിലേയ്ക്ക് ശനിയാഴ്ച ഒറ്റഘട്ടമായി നടന്ന വോട്ടെടുപ്പിൽ 63 ശതമാനം പോളിങ് രേഖപ്പെടുത്തി. രണ്ടിടത്തും എട്ടിനാണ് വോട്ടെണ്ണൽ.