Monday, March 9, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS WORLD

ലബനന്‍ കത്തുന്നു ; വ്യാപക ബോംബാക്രമണവുമായി ഇസ്രയേല്‍

by News Desk
October 5, 2024
in WORLD
0
ലബനന്‍-കത്തുന്നു-;-വ്യാപക-ബോംബാക്രമണവുമായി-ഇസ്രയേല്‍
0
SHARES
27
VIEWS
Share on FacebookShare on TwitterShare on Whatsapp

ബെയ്റൂട്ട്
കരയാക്രമണത്തില് തിരിച്ചടി ശക്തമായതോടെ ലബനനിലെമ്പാടും ബോംബുവര്ഷവുമായി ഇസ്രയേല്. ബെയ്റൂട്ടിലെ ദഹിയേയിലെ ഹിസ്ബുള്ളയുടെ ഇന്റലിജൻസ് ആസ്ഥാനം ലക്ഷ്യമിട്ട് പത്തുതവണ ആക്രമണം നടത്തി. ഹിസ്ബുള്ളയുടെ കൊല്ലപ്പെട്ട മേധാവി ഹസൻ നസറള്ളയുടെ പിൻഗാമിയായി കരുതപ്പെടുന്ന ഹാഷെം സഫിയെദ്ദീനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. നിരവധിയാളുകൾ കൊല്ലപ്പെട്ടു. 24 മണിക്കൂറിൽ കരയാക്രമണത്തിൽ മാത്രം 37 പേരാണ് കൊല്ലപ്പെട്ടത്. ഇസ്രയേലിന്റെ കനത്ത വ്യോമാക്രമണത്തിൽ ലബനനിൽനിന്ന് സിറിയയിലേക്കുള്ള പ്രധാന പാത തകർന്നു. ശക്തമായ ബോംബ് വർഷത്തിൽ 50 കിലോമീറ്റർ അകലെ ബെയ്റൂട്ടിലെ വൻകെട്ടിടങ്ങൾവരെ കുലുങ്ങി. ലബനനിലേക്ക് ഇസ്രയേൽ ആക്രമണം തുടങ്ങിയതുമുതൽ ജീവരക്ഷാർഥം പതിനായിരക്കണക്കിന് ജനങ്ങൾ സിറിയയിലേക്ക് പലായനം ചെയ്യുന്ന പാതയാണ് തകർത്തത്.

അതിനിടെ, വ്യാഴാഴ്ച ബെയ്റൂട്ടിലേക്ക് നടത്തിയ ആക്രമണത്തിൽ ഹിസ്ബുള്ള കമ്യൂണിക്കേഷൻസ് കമാൻഡർ മൊഹമ്മദ് റാഷിദ് സ്കാഫി കൊല്ലപ്പെട്ടതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. ലബനനിൽ ഇതുവരെ 250 ഹിസ്ബുള്ളക്കാരെ കൊന്നെന്ന് ഇസ്രയേൽ അറിയിച്ചു. 37 ആരോഗ്യകേന്ദ്രങ്ങൾ തകർക്കപ്പെട്ടു.

ലബനനിൽ അപ്രതീക്ഷിതമായ പലതും ഇനിയും സംഭവിക്കാനുണ്ടെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് മുന്നറിയിപ്പ് നൽകി. 30 ഗ്രാമങ്ങളിൽനിന്നുകൂടി ആളുകൾ ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേൽ സൈന്യം ആവശ്യപ്പെട്ടു. അതിർത്തിയിലെ ഗൊലാനി പാലത്തിലുണ്ടായ ഏറ്റുമുട്ടലിൽ ഇസ്രയേലിന്റെ രണ്ട് സൈനികർ കൂടി കൊല്ലപ്പെട്ടു. ഇസ്രയേലിലെ ഹൈഫ ബേയിലെ സൈനിക കേന്ദ്രത്തിലേക്കും നെഷർ ബേസിലേക്കും ആക്രമണം നടത്തിയതായി ഹിസ്ബുള്ളയും സ്ഥിരീകരിച്ചു. അതേസമയം, ലബനന് ജനതയ്ക്ക് സഹായവുമായി ആദ്യ യുഎന് വിമാനം ഇസ്താംബൂളിലെത്തി.

ലബനനിൽ ആദ്യ യുഎൻ സഹായമെത്തി
ഇസ്രയേൽ ആക്രമണം രൂക്ഷമായതിനുശേഷമുള്ള ആദ്യ യു എൻ സഹായം ലബനനിൽ എത്തി. മരുന്നുകളും ചികിത്സാസാമഗ്രികളുമായി 30 ടൺ സഹായവസ്തുക്കളാണ് വിമാനമാർഗം ലബനനിൽ എത്തിച്ചത്. സർജിക്കൽ ഉപകരണങ്ങളടക്കമുണ്ട്. തുടർദിവസങ്ങളിൽ കൂടുതൽ മരുന്നുകളും ചികിത്സാ സാമഗ്രികളും എത്തിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ മേഖലാ ഡയറക്ടർ ഹനൻ ബാൽക്കി പറഞ്ഞു. ലബനന് ഒരുകോടി പൗണ്ടിന്റെ അടിയന്തര, ജീവൻരക്ഷാ സാമഗ്രികൾ അധികമായി എത്തിക്കുമെന്ന് ബ്രിട്ടൻ അറിയിച്ചു. യുനിസെഫ് വഴി അമ്പതുലക്ഷം പൗണ്ടിന്റെ സഹായം കഴിഞ്ഞ ദിവസം എത്തിച്ചു.

Previous Post

ഇറാനെ തൊട്ടാല്‍ സംഭവിക്കുന്നത്…

Next Post

ഡൽഹി ലെഫ്‌.ഗവര്‍ണറുടെ അനാവശ്യ ഇടപെടൽ ജനാധിപത്യത്തിന്‌ ദോഷമെന്ന് സുപ്രീംകോടതി

Related Posts

പലസ്തീൻ-ഐക്യദാർഢ്യറാലിയിൽ-സ്വയം-തീകൊളുത്തി-യുഎസ്‌-
മാധ്യമപ്രവർത്തകന്റെ-പ്രതിഷേധം
WORLD

പലസ്തീൻ ഐക്യദാർഢ്യറാലിയിൽ സ്വയം തീകൊളുത്തി യുഎസ്‌ 
മാധ്യമപ്രവർത്തകന്റെ പ്രതിഷേധം

October 8, 2024
70
ഇസ്രയേൽ-കൂട്ടക്കുരുതി-തുടരുന്നു-;-ബെയ്‌റൂട്ടിൽ-ശക്തമായ-മിസൈലാക്രമണം
WORLD

ഇസ്രയേൽ കൂട്ടക്കുരുതി തുടരുന്നു ; ബെയ്‌റൂട്ടിൽ ശക്തമായ മിസൈലാക്രമണം

October 8, 2024
78
കൽക്കൂമ്പാരമായി-ഗാസ-;-215-ലക്ഷം-വീടുകളും-
1.2-ലക്ഷം-മറ്റ്‌-കെട്ടിടങ്ങളും-തരിപ്പണമായി
WORLD

കൽക്കൂമ്പാരമായി ഗാസ ; 2.15 ലക്ഷം വീടുകളും 
1.2 ലക്ഷം മറ്റ്‌ കെട്ടിടങ്ങളും തരിപ്പണമായി

October 8, 2024
79
ബഹിരാകാശയാത്രികർക്ക്‌-ഛിന്ന​ഗ്രഹങ്ങളിലെ-പാറകൾ-കഴിക്കാം;-പഠന-റിപ്പോർട്ടുമായി-ശാസ്ത്രജ്ഞർ
WORLD

ബഹിരാകാശയാത്രികർക്ക്‌ ഛിന്ന​ഗ്രഹങ്ങളിലെ പാറകൾ കഴിക്കാം; പഠന റിപ്പോർട്ടുമായി ശാസ്ത്രജ്ഞർ

October 8, 2024
70
പ്രണയബന്ധത്തെ-എതിർത്തു;-കുടുംബത്തിലെ-13-പേരെ-വിഷം-നൽകി-കൊലപ്പെടുത്തിയ-യുവതി-അറസ്റ്റിൽ
WORLD

പ്രണയബന്ധത്തെ എതിർത്തു; കുടുംബത്തിലെ 13 പേരെ വിഷം നൽകി കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ

October 7, 2024
84
2024ലെ-വൈദ്യശാസ്ത്ര-നൊബേൽ-വിക്ടർ-ആംബ്രോസിനും-ഗാരി-റവ്കിനും
WORLD

2024ലെ വൈദ്യശാസ്ത്ര നൊബേൽ വിക്ടർ ആംബ്രോസിനും ഗാരി റവ്കിനും

October 7, 2024
5
Next Post
ഡൽഹി-ലെഫ്‌.ഗവര്‍ണറുടെ-അനാവശ്യ-ഇടപെടൽ-ജനാധിപത്യത്തിന്‌-ദോഷമെന്ന്-സുപ്രീംകോടതി

ഡൽഹി ലെഫ്‌.ഗവര്‍ണറുടെ അനാവശ്യ ഇടപെടൽ ജനാധിപത്യത്തിന്‌ ദോഷമെന്ന് സുപ്രീംകോടതി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.