തിരുവനന്തപുരം> ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ശനിയാഴ്ച തിരുവനന്തപുരം എ കെ ജി ഹാളിൽ യൂത്ത് പ്രൊഫഷണൽ മീറ്റ് സംഘടിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പ്രൊഫഷണൽ മേഖലയിലെ വിവിധ വിഷയങ്ങൾ മീറ്റ് ചർച്ച ചെയ്യും. ആയിരത്തോളം പ്രതിനിധികൾ പങ്കെടുക്കും.