ഒരു കായിക താരമെന്ന നിലയിൽ ശരീരഭാരം നിയന്ത്രിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്ന്, ആറു തവണ ലോക ചാമ്പ്യനായ ബോക്‌സർ മേരി കോം. എന്നാൽ ഇതു തന്റെ കാര്യത്തിൽ മാത്രമുള്ള അഭിപ്രായമാണെന്നും, ഗുസ്തിതാരം വിനേഷ് ഫോഗട്ടിന്റെ കാര്യത്തിൽ അല്ലെന്നും മേരി കോം വ്യക്തമാക്കി.
‘കഴിഞ്ഞ കുറേ വർഷങ്ങളായി താനും ഭാരം നിയന്ത്രിക്കുന്നു. അറിഞ്ഞപ്പോൾ നിരാശ തോന്നി. ശരീര ഭാരം എപ്പോഴും വളരെ പ്രധാനപ്പെട്ടതാണ്. അത് തന്റെ ഉത്തരവാദിത്തമാണ്. അതിൽ മാറ്റാരെയും തനിക്ക് കുറ്റപ്പെടുത്താനാകില്ല,’ മേരി കോം പറഞ്ഞു.
വിനേഷ് ഫോഗട്ടിന്റെ കാര്യത്തിൽ അങ്ങനെ പറയാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും മേരി കോം പറഞ്ഞു. ‘സ്വന്തം കാര്യത്തിൽ മാത്രമാണ് ഈ അഭിപ്രായം പറയുന്നത്. കൃത്യമായി ഭാരം നിയന്ത്രിച്ചില്ലെങ്കിൽ എങ്ങനെ മത്സരിക്കും,’ മേരി കോം കൂട്ടിച്ചേർത്തു.
Strength and growth come only through continuous effort and struggle. #HappyInternationalOlympicday #InternationalOlympicDay pic.twitter.com/YJlPvkCQdS
— M C Mary Kom OLY (@MangteC) June 23, 2023
ഒളിമ്പിക്‌സിൽ ഗുസ്തിയിൽ 50 കിലോഗ്രാം വിഭാഗത്തിൽ ഫൈനലിൽ എത്തിയെങ്കിലും ഭാരപരിശോധനയിൽ പരാജയപ്പെട്ടതോടെ വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെടുകയായിരുന്നു. സെമിയിൽ ക്യൂബയുടെ യുസ്‌നെലിസ് ഗുസ്മാനെ പരാജയപ്പെടുത്തിയാണ് വിനേഷ് ഫോഗട്ട് ഫൈനൽ പ്രവേശനം നേടിയത്. ഇതോടെ ഒളിംപിക്‌സ് വനിതാ ഗുസ്തിയിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡും വിനേഷിന്റെ പേരിലായിരുന്നു.
ഫൈനലിൽ മെഡൽ ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്ന ഫോഗട്ടിനും ഇന്ത്യയ്ക്കും കനത്ത ആഘാതമായിരുന്നു താരത്തെ അയോഗ്യയാക്കി കൊണ്ടുള്ള ഒളിമ്പിക്‌സ് അസോസിയേഷന്റെ നടപടി. അയോഗ്യയാക്കപ്പെട്ടതിനെ തുടർന്ന് കായികരംഗത്ത് നിന്ന് ഫോഗട്ട് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. വെള്ളി മെഡൽ നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് താരം ലോക കായിക തര്‍ക്കപരിഹാര കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.
Read More
- ആ കാര്യത്തിൽ രോഹിത് ശർമ്മ സ്വിസ് വാച്ചു പോലെ വിശ്വസ്തനെന്ന് പരിശീലകൻ
- പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം നായക സ്ഥാനം രാജിവച്ച് ബാബർ അസം
- ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ; ഐതിഹാസിക വിജയം, പരമ്പര
- ഐപിഎല്‍ 2025: ധോണിയുടെ ഭാവി തുലാസില്‍; ബിസിസിഐ തീരുമാനം കാത്ത് ചെന്നൈ സൂപ്പർ കിങ്സ്
- തിരിച്ചുവരവ് കളറാക്കി പന്ത്; കോഹ്ലിയും രോഹിതും താഴേക്ക്; ഐസിസി റാങ്കിങ്
- ലോക ചെസ് ഒളിമ്പ്യാഡ്:ഇന്ത്യയ്ക്ക് ഇരട്ടി മധുരം