തിരുവനന്തപുരം
പ്രൊഫഷണൽ മേഖലയിലെ യുവജനങ്ങളെ സംഘടിപ്പിച്ച് ഡിവൈഎഫ്ഐ സംസ്ഥാന അടിസ്ഥാനത്തിൽ പ്രൊഫഷണൽ മീറ്റ് സംഘടിപ്പിക്കും. ഒക്ടോബർ അഞ്ചിന് രാവിലെ 10 ന് തിരുവനന്തപുരം എ കെ ജി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന പ്രസിഡന്റ് വി വസീഫ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കോർപറേറ്റ് മേഖലയിലെ പ്രൊഫഷണലുകളെ ചൂഷണം ചെയ്യുന്ന സാഹചര്യം തടയുകയാണ് ലക്ഷ്യം. 600 ഓളം പ്രതിനിധികൾ മീറ്റിൽ പങ്കെടുക്കും. പ്രൊഫഷണൽ രംഗത്ത് യുവജനങ്ങളുടെ സംഘടന രൂപീകരിക്കും. വിവിധ പ്രൊഫഷണൽ കോഴ്സുകൾ പൂർത്തീകരിച്ചവരും ഈ മേഖലകളിൽ തൊഴിൽ ചെയ്യുന്നവരും പങ്കെടുക്കും. ഈ മേഖലയിലെ യുവജനങ്ങളുടെ സംസ്ഥാനതല സംഗമമായി മീറ്റ് മാറും. പ്രൊഫഷണൽ മേഖലയിൽ യുവജനങ്ങൾ അനുഭവിക്കുന്ന വിവിധങ്ങളായ വിഷയങ്ങൾ മീറ്റ് ചർച്ച ചെയ്യും.