Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

‘ഹിമിനെസ്‌ ഗോൾ’ – ഹെസ്യൂസ്‌ ഹിമിനെസ്‌ സംസാരിക്കുന്നു

by News Desk
October 3, 2024
in SPORTS
0
‘ഹിമിനെസ്‌-ഗോൾ’-–-ഹെസ്യൂസ്‌-ഹിമിനെസ്‌-സംസാരിക്കുന്നു
0
SHARES
42
VIEWS
Share on FacebookShare on TwitterShare on Whatsapp


കൊച്ചി
കേരള ബ്ലാസ്റ്റേഴ്സ് മുന്നേറ്റനിരയുടെ കുന്തമുനയാണ് ഹെസ്യൂസ് ഹിമിനെസ് എന്ന സ്പാനിഷുകാരൻ. മൂന്ന് കളിയിൽ ഇറങ്ങി. ഒരു ഗോളടിച്ചു. മുന്നേറ്റത്തിൽ നോഹ സദൂയിക്കൊപ്പം ആക്രമണ നീക്കങ്ങൾക്ക് ചുക്കാൻപിടിക്കുന്നു. സ്പാനിഷ് ഫുട്ബോൾ ലീഗിലെ വമ്പൻമാരായ അത്ലറ്റികോ മാഡ്രിഡായിരുന്നു മുപ്പതുകാരന്റെ ആദ്യകളരി. അത്ലറ്റികോ അക്കാദമിയിൽനിന്ന് പിന്നെ ലെഗനസിലേക്ക്. സ്പാനിഷ് ലീഗിൽ വിവിധ ടീമുകൾക്കായി ഇറങ്ങി. തുടർന്ന് അമേരിക്കൻ മേജർ ലീഗ് സോക്കറിലും കനേഡിയൻ ലീഗിലും കളിച്ചു.ഐഎസ്എല്ലിലെ അനുഭവങ്ങളും പ്രതീക്ഷകളും ഹിമിനെസ് പങ്കുവയ്ക്കുന്നു.

ക്ലബ്ബിലേക്കുള്ള വരവ് ?
കോച്ച് മിക്കേൽ സ്റ്റാറേയിലൂടെയാണ് ബ്ലാസ്റ്റേഴ്സിനെക്കുറിച്ച് അറിഞ്ഞത്. എന്നപ്പോലൊരു കളിക്കാരനെയാണ് അവർക്ക് ആവശ്യമെന്ന് പറഞ്ഞു. ഇവിടത്തെ കാണികളാണ് ടീമിൽ ചേരാനുള്ള കാരണം. ആളുകൾക്ക് ഫുട്ബോളിനുള്ള ഇഷ്ടം എന്നെ അത്ഭുതപ്പെടുത്തി. ആരാധർക്കായി കളിക്കാൻ ഞാനും ഇഷ്ടപ്പെടുന്നു.

ലീഗിൽ വേണ്ട 
മാറ്റങ്ങൾ?
എന്ത് മാറ്റമാണ് വേണ്ടതെന്ന് കൃത്യമായി പറയാനറിയില്ല. എങ്കിലും ഇന്ത്യൻ താരങ്ങൾക്ക് കൂടുതൽ പ്രാധാന്യം ലഭിക്കണം. വിദേശതാരങ്ങളുമായി ചേർന്ന് കളിക്കുമ്പോൾ കൂടുതൽ അനുഭവസമ്പത്തുണ്ടാകും. അതിന്റെ ഗുണവും ലഭിക്കും.

പൊഡോൾസ്കി 
അനുഭവം?
പൊഡോൾസ്കിക്കൊപ്പം പോളണ്ട് ക്ലബ് ഗോർണിക് സബ്രെസെയിലും ഇൻസിന്യെയ്ക്കൊപ്പം ടൊറന്റോ എഫ്സിയിലും കളിക്കാനായത് ഭാഗ്യമാണ്. ഇരുവരും മികച്ച താരങ്ങളാണ്. യൂറോപ്യൻ ലീഗുകളിലും ചാമ്പ്യൻസ് ലീഗിലുമെല്ലാം തിളങ്ങിയവർ. കളത്തിൽ വലിയ പിന്തുണ നൽകിയിട്ടുണ്ട്. അന്നത്തെ ഓർമകൾ എന്നുമുണ്ടാകും.

സീസണിലെ ലക്ഷ്യം?
ബ്ലാസ്റ്റേഴ്സ് ആരാധകർ കിരീടത്തിനായി കാത്തിരിക്കുകയാണെന്ന് അറിയാം. മികച്ച കളി പുറത്തെടുക്കുക, കിരീടം നേടുക. ഇതാണ് പ്രധാന ലക്ഷ്യം. ക്ലബ്ബിന് മികച്ച യുവതാരങ്ങളാണുള്ളത്. മുന്നേറണമെന്നും പ്രകടനം മെച്ചപ്പെടുത്തണമെന്നും ആഗ്രഹമുള്ളവർ. അതിനായുള്ള പിന്തുണ നൽകാൻ കഴിയുന്നുണ്ട്.

കളിയിലെ സാഹചര്യം?
യൂറോപ്പിലെയും അമേരിക്കയിലെയും സാഹചര്യങ്ങളിൽനിന്നുള്ള വ്യത്യാസം കാലാവസ്ഥയാണ്. അതൊരു വെല്ലുവിളിയാണ്. ചൂട് പ്രധാന ഘടകമാണ്. കളിയുടെ നിലവാരത്തിൽ വ്യത്യാസമുണ്ട്. ഇവിടെ ലീഗിന്റെ നിലവാരം ഉയർന്നുവരും. കളിക്കാരനെന്ന നിലയിൽ ടീമിന്റെ പ്രകടനത്തിനൊപ്പം എന്റെ കളിമികവും കൂട്ടണമെന്നാണ് ആഗ്രഹം. ഇന്ത്യൻ സൂപ്പർ ലീഗിനെക്കുറിച്ച് ഇതുവരെയുള്ള അനുഭവത്തിൽ സന്തോഷവാനാണ്. നിറഞ്ഞ കാണികൾക്കുമുന്നിൽ പന്തു തട്ടുകയെന്നത് മനോഹരമായ അനുഭവമാണ്.

ബ്ലാസ്റ്റേഴ്സ് 
ഇന്ന് ഒഡിഷയോട്
ഐഎസ്എൽ ഫുട്ബോളിൽ വിജയവഴിയിൽ തിരിച്ചെത്താൻ കേരള ബ്ലാസ്റ്റേഴ്സ്. എതിർത്തട്ടകത്തിൽ ഒഡിഷ എഫ്സിയുമായി ഏറ്റുമുട്ടും. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ ഇന്ന് രാത്രി ഏഴരയ്ക്കാണ് പോരാട്ടം. അവസാനകളിയിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡുമായി 1–-1ന് പിരിഞ്ഞാണ് ബ്ലാസ്റ്റേഴ്സ് എത്തുന്നത്. മൂന്ന് കളിയിൽ ഓരോ ജയവും തോൽവിയും സമനിലയുമായി അഞ്ചാംസ്ഥാനത്താണ്. നാല് പോയിന്റുണ്ട്. ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ആദ്യ പതിനൊന്നിൽ കളിക്കും. പനി മാറി പൂർണക്ഷമത വീണ്ടെടുത്ത ഉറുഗ്വേക്കാരൻ തിരിച്ചെത്തുന്നത് ടീമിന്റെ ആത്മവിശ്വാസം വർധിപ്പിക്കും. ഒഡിഷയാകട്ടെ പത്താംസ്ഥാനത്താണ്. മൂന്ന് കളിയിൽ രണ്ടിലും തോറ്റു.

Previous Post

ബുമ്ര ഒന്നാമത്‌

Next Post

സൂപ്പർ ലീഗ്‌ കേരള ; കൊമ്പൻസിനെ വെെഷ്ണവ് കാത്തു

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
ജെഎംഎം-–-കോൺഗ്രസ്‌-
ബന്ധത്തിൽ-വിള്ളൽ

ജെഎംഎം – കോൺഗ്രസ്‌ 
ബന്ധത്തിൽ വിള്ളൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.