ഡൽഹി > ഇറാനിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള് ഒഴിവാക്കണമെന്ന് കേന്ദ്രസര്ക്കാര്. ഇറാനിലുള്ള ഇന്ത്യക്കാര് ജാഗ്രത പാലിക്കണം. ടെഹ്റാനിലെ എംബസിയുമായി നിരന്തരം ആശയവിനിമയം നടത്തണമെന്നും കേന്ദ്രസര്ക്കാറിന്റെ മാര്ഗനിര്ദേശത്തിലൂടെ അറിയിച്ചു. ഇസ്രയേലിനെതിരെ മിസൈല് ആക്രമണം നടത്തിയ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഹമാസിനെതിരെയും ഹിസ്ബുള്ള നേതാക്കളെ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ഇറാന് ആക്രമണം നടത്തിയത്. മേഖലയിലെ സംഘര്ഷാവസ്ഥ നിരീക്ഷിക്കുകയാണെന്നും കേന്ദ്രസര്ക്കാര് വ്യക്തമാക്കി.
ഇസ്രയേലിലെ ഇന്ത്യന് പൗരന്മാര്ക്ക് കേന്ദ്രസര്ക്കാര് സമാനമായ നിര്ദേശങ്ങൾ നല്കി. ഇന്ത്യന് പൗരന്മാരോട് ജാഗ്രത പാലിക്കാനും പ്രാദേശിക അധികാരികളുടെ ഉപദേശപ്രകാരം പ്രോട്ടോക്കോളുകള് പാലിക്കാനും നിര്ദേശം നല്കി. എല്ലാ പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് ഇസ്രയേല് അധികാരികളുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും മുന്നറിയിപ്പില് പറയുന്നു.