പുണെ > പുണെയില്‍ ഹെലികോപ്ടര്‍ തകര്‍ന്നു വീണ് മരിച്ചവരിൽ മലയാളിയും. കൊല്ലം കുണ്ടറ സ്വദേശിയായ ഗിരീഷ് കുമാര്‍ പിള്ള(53)യാണ് മരിച്ചത്. വ്യോമസേനയിലെ പൈലറ്റ് ആയി വിരമിച്ചയാളാണ് ഗിരീഷ് കുമാര്‍. ബവ്ധാനു സമീപം ഇന്ന് രാവിലെ ഏഴോടെയായിരുന്നു അപകടം.
രണ്ട് പൈലറ്റുമാരും ഒരു എന്‍ജിനിയറുമാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. അപകടത്തിൽ ഗിരീഷിനൊപ്പമുണ്ടായിരുന്ന പൈലറ്റും എന്‍ജിനിയറും മരിച്ചു. ക്യാപ്റ്റൻ പ്രിതാം ചന്ദ് ഭരദ്വാജ്(56), ക്യാപ്റ്റൻ പരംജിത്ത് സിങ്(64) എന്നിവരാണ് മരിച്ച് മറ്റ് രണ്ട് പേര്. ഹെറിറ്റേജ് ഏവിയേഷന്റെ വിടിഇ-വിവി രജിസ്ട്രേഷനുള്ള അഗസ്റ്റ 109 ഹെലികോപ്റ്ററാണ് തകര്‍ന്നതെന്നാണ് വിവരം.
മലയോര മേഖലയിലാണ് ഹെലികോപ്ടര്‍ തകര്‍ന്നുവീണത്. കനത്ത മൂടല്‍മഞ്ഞാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. ഓക്സ്ഫോഡ് ഗോള്‍ഫ് ക്ലബ് ഹെലിപാഡില്‍ നിന്നും പറന്നുയര്‍ന്ന ഹെലികോപ്ടറാണ് ഇതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.