Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ഇവിടെയുണ്ട്‌ ആദ്യമെഴുതിയ പ്രണയം: ഭാഷയുടെ ഉൽപ്പത്തി മുതലുള്ള കഥ പറയുന്ന അക്ഷരം മ്യൂസിയം

by News Desk
October 2, 2024
in KERALA
0
ഇവിടെയുണ്ട്‌-ആദ്യമെഴുതിയ-പ്രണയം:-ഭാഷയുടെ-ഉൽപ്പത്തി-മുതലുള്ള-കഥ-പറയുന്ന-അക്ഷരം-മ്യൂസിയം
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp
കോട്ടയം > ‘പ്രണയലേഖനം എങ്ങിനെയെഴുതണം മുനികുമാരികയല്ലേ ഞാനൊരു മുനികുമാരികയല്ലേ’ വയലാറിന്റെ ഈ വരികൾ ഒരിക്കലെങ്കിലും പാടാത്ത മലയാളികളുണ്ടോ? നമ്മുടെ ഓർമകളിലെവിടെയെങ്കിലും പ്രണയത്തിനും സ്ഥാനമുണ്ട്. ലോകത്താദ്യമായി ആരായിരിക്കും ഒരു പ്രണയലേഖനമെഴുതിയിട്ടുണ്ടാവുക? ആർക്കുവേണ്ടിയാകും എഴുതിയിട്ടുണ്ടാവുക? ആ കഥയെന്താണെന്നറിയാൻ പ്രണയലേഖനങ്ങൾ പഴങ്കഥകളായ, റീൽസും ചാറ്റിങും, കൊളാബും അരങ്ങുവാഴുന്ന ഇക്കാലത്തും നമുക്ക് ഒരു പ്രത്യേക ആകാംഷയില്ലേ?.
ഈ ചോദ്യങ്ങൾക്കെല്ലാം കോട്ടയത്ത് ആരംഭിക്കുന്ന അക്ഷരം മ്യൂസിയം മറുപടി നൽകും. ഛത്തീസ്ഗഡിൽ കണ്ടെടുക്കപ്പെട്ട ‘ജോഗിമാരാ’ ഗുഹകളിലെ ശിലാലിഖിതത്തിലാണ് ലോകത്താദ്യം പ്രണയം എഴുതപ്പെട്ടതെന്നു കരുതുന്നു. ഈ ജോഗിമാരാ ഗുഹകളുടെ മാതൃകാ രൂപം ഉൾപ്പെടെ ഭാഷയുടെ ഉൽപ്പത്തികാലം മുതൽ ഇന്നോളമുള്ള സകല വികാസ പരിണാമങ്ങളുടെയും സൂക്ഷ്മമായ ഏടുകളടക്കം അറിവിന്റെ വിസ്മയലോകമാണ് അക്ഷരം മ്യൂസിയത്തിൽ ഒരുക്കിയിട്ടുള്ളത്. 6500 ഭാഷകൾ ഇവിടെ ഡോക്യുമെന്റ് ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ ഇതുവരെ ചെയ്തിട്ടുള്ളതിൽ ഏറ്റവും വലിയ ഡോക്യുമെന്റേഷൻ കൂടിയാണ്.
സാഹിത്യപ്രവർത്തക സഹകരണസംഘത്തിന്റെ സ്ഥാപകരും പ്രമുഖ എഴുത്തുകാരുമായ തകഴി, കാരൂർ, ബഷീർ, പൊൻകുന്നം വർക്കി തുടങ്ങിയവരുടെ ഹോളോഗ്രാമും ഒരുക്കിയിട്ടുണ്ട്. തങ്ങളുടെ കഥകൾ സന്ദർശകരോട് പറയുന്ന തരത്തിലാണ് ഇവയുള്ളത്. ഇതിനു പുറമേ ഗോത്രഭാഷകളെയും മ്യൂസിയത്തിൽ രേഖപ്പെടുത്തി. പ്രാചീന ലിപികളുടെ മാതൃകകൾ, ആന്ധ്രയിലും ഗുജറാത്തിലും മെസപ്പൊട്ടോമിയയിലും മറ്റും ശിലായുഗ അവശിഷ്ടങ്ങളായ എഴുത്തുകാരുടെ പ്രതിമകൾ, എഴുത്തുകാരുടെ അപൂർവ ചിത്രങ്ങൾ, ഭാഷയുടെ വികാസപരിണാമങ്ങൾ വിശദീകരിക്കുന്ന വീഡിയോ ഗ്യാലറികൾ, പഴയകാല പുസ്തകങ്ങൾ, കേരളത്തിലെ അക്ഷരത്തിന്റെ പരിണാമ രീതികൾ, മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും വികാസപരിണാമങ്ങൾ തുടങ്ങിയ വിപുലമായ സംവിധാനങ്ങളാണ് ആദ്യഘട്ടത്തിൽ മ്യുസിയത്തിലുള്ളത്.
അച്ചടിയുടെ പാരമ്പര്യം സൂക്ഷിക്കുന്ന കോട്ടയത്തെ സ്ഥാപനങ്ങളെ ബന്ധിപ്പിച്ചുള്ള ലെറ്റർ ടൂറിസം, ബുക്ക് ഷോപ്പ് കഫേറ്റീരിയ, മലയാള സാഹിത്യത്തിന്റെ വളർച്ച വിവരിക്കുന്ന ഗ്യാലറികൾ തുടങ്ങിയവ രണ്ടാംഘട്ട പ്രവർത്തനങ്ങളായി ഉണ്ടാകും. സഹകരണ വകുപ്പാണ് നാട്ടകത്തെ നാലരയേക്കറിൽ മ്യൂസിയം ഒരുക്കിയത്. സാഹിത്യപ്രവർത്തക സഹകരണസംഘത്തിനാണ് മ്യൂസിയത്തിന്റെ പ്രവർത്തന ചുമതല. മുഖ്യമന്ത്രി പിണറായി വിജയൻ 19ന് മ്യൂസിയം നാടിന് സമർപ്പിക്കും.
Previous Post

ബോർഡിൽ കയറിനിന്നും ഓടിനടന്നും കരുക്കൾ നീക്കാം; ചെസ് ഗ്രൗണ്ടിലേക്ക്‌ സ്വാഗതം…

Next Post

ചാമ്പ്യൻസ്‌ ലീഗ്‌: ബാഴ്‌സലോണയ്‌ക്കും ആഴ്‌സണലിനും ആദ്യ ജയം, മിലാനെ വീഴ്‌ത്തി ലെവർകൂസൻ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ചാമ്പ്യൻസ്‌-ലീഗ്‌:-ബാഴ്‌സലോണയ്‌ക്കും-ആഴ്‌സണലിനും-ആദ്യ-ജയം,-മിലാനെ-വീഴ്‌ത്തി-ലെവർകൂസൻ

ചാമ്പ്യൻസ്‌ ലീഗ്‌: ബാഴ്‌സലോണയ്‌ക്കും ആഴ്‌സണലിനും ആദ്യ ജയം, മിലാനെ വീഴ്‌ത്തി ലെവർകൂസൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.