Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

തെളിഞ്ഞുകത്തട്ടെ ഇരുളിലും വെളിച്ചമായ്‌

by News Desk
October 1, 2024
in KERALA
0
തെളിഞ്ഞുകത്തട്ടെ-ഇരുളിലും-വെളിച്ചമായ്‌
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

കോട്ടയം > ഒത്തൊരുമിച്ചിരുന്നപ്പോൾ അവരൊരു വിളക്കുണ്ടാക്കി. അതിന്ന് തെളിഞ്ഞുകത്തുന്നു, അവരുടെ ഉള്ളിലെ വെളിച്ചംപോലെ. തിരുവഞ്ചൂർ സർക്കാർ വൃദ്ധസദനത്തിലെ ഒരാൾപ്പൊക്കത്തിലുള്ള കൂറ്റൻ വിളക്കിനുമുണ്ടൊരു കഥ. കാഴ്ചപരിമിതരായ ഇവിടുത്തെ താമസക്കാർ ഒരുക്കിയതാണ് ഈ വിളക്ക്.

ഒരുകണ്ണിന് മാത്രം കാഴ്ചയുള്ള രവീന്ദ്രൻ നായരും പൂർണമായും കാഴ്ചയില്ലാത്ത ഐസക് എബ്രഹാമുമാണ് പ്രധാന ശിൽപ്പികൾ. പാഴ്വസ്തുക്കൾ കൊണ്ടാണ് വിളക്കൊരുക്കിയിരിക്കുന്നത്. പ്ലാവിൻതടിയും പഴയ ഫാനിന്റെ ലീഫും ഉപയോഗിച്ചാണ് നിർമാണം. തടിയിൽ വിളക്കിന്റെ രൂപമുണ്ടാക്കി ഫാൻലീഫിൽ ചിരാതുകൾ വെട്ടിയൊരുക്കിയിരിക്കുന്നു. മൂന്നുമാസത്തോളമെടുത്തു പൂർത്തീകരിക്കാൻ. അത്രമേൽ സൂക്ഷ്മതയോടെ അതിമനോഹരമായി അവരത് സാധ്യമാക്കി ഉൾക്കണ്ണിന്റെ കരുത്തിൽ. നിർമാണത്തിന് ഒപ്പമുണ്ടായിരുന്ന രണ്ടുപേർ ഇന്നില്ലാത്തതും അവർ വേദനയോടെ ഓർക്കുന്നു.

75കാരനായ ഐസക്കിന്റെ കാഴ്ച നഷ്ടമായിട്ട് 18 വർഷമായി. എന്നാൽ പരിമിതികളൊന്നും പ്രവർത്തനങ്ങളെ ബാധിക്കുന്നില്ല. എല്ലാ കാര്യങ്ങളും സ്വന്തമായി ചെയ്യുന്ന ഇദ്ദേഹം മികച്ച ഗായകനുമാണ്. സ്ഥാപനത്തിലെ ഫാമിലിട്രീ, കിളിക്കൂട്, പൂൽക്കൂട്, നക്ഷത്രങ്ങൾ എല്ലാത്തിന്റെയും നിർമാണത്തിനും മുന്നിട്ടിറങ്ങി. 64കാരനായ രവീന്ദ്രൻ രണ്ട് കണ്ണുകൾക്കും കാഴ്ചയില്ലാതെയാണ് ഇവിടെയെത്തുന്നത്. പീന്നീട് ചികിത്സകൾ നടത്തിയതോടെ ഒരുകണ്ണിന് കാഴ്ചയായി.

അവർ ഹാപ്പിയാണ്

പ്രായത്തിന്റെ അവശതകൾ അലട്ടുന്ന, ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ ഒരുകൂട്ടം മനുഷ്യർ. തണലായത് സാമൂഹ്യനീതി വകുപ്പിന് കീഴിൽ തിരുവഞ്ചൂരിൽ പ്രവർത്തിക്കുന്ന സർക്കാർ വൃദ്ധസദനം. ഇവിടുത്തെ നീളൻ വരാന്തയ്ക്കുപോലുമുണ്ടാകും ഒരായിരം കഥകൾ പറയാൻ. എങ്കിലും ഒറ്റപ്പെടലിന്റെ വേദനകളില്ലാതെ ഒരോ ദിനവും ചെലവഴിക്കുന്നവരാണ് ഇവിടുള്ളവർ. ജൈവപച്ചക്കറി കൃഷിയും പാട്ടും കലാപരിപാടികളും വിനോദോപാധികളും കൂട്ടായ്മയുമൊക്കെയായി സന്തോഷത്തോടെ കഴിയുന്നവർ. 15 പുരുഷൻമാരും 12 സ്ത്രീകളുമായി 27 പേരാണ് ഇവിടെയുള്ളത്.

നേരത്തെ ഇത്തിത്താനത്തായിരുന്ന സ്ഥാപനം 2016ലാണ് തിരുവഞ്ചൂരിൽ പ്രവർത്തിച്ചുതുടങ്ങിയത്. സംരക്ഷിക്കാൻ മറ്റാരുമില്ലാത്ത 60 മുതൽ 91 വയസുവരെയുള്ളവർ ഇവിടെയുണ്ട്. വിശേഷദിവസങ്ങളിൽ ആഘോഷങ്ങൾക്ക് കുറവില്ല. ഏറ്റവുമൊടുവിൽ ഓണത്തിനും സർക്കാർവക ഓണക്കോടിയും അഗതിമന്ദിരങ്ങൾക്കുള്ള കിറ്റുമെല്ലാമെത്തി. പുറത്തുനിന്നുള്ളവർക്കും ആഘോഷങ്ങൾ താമസക്കാർക്കൊപ്പമാക്കാൻ അവസരമുണ്ട്. ഫോൺ: 0481 2770430, 9249282161.

സുപ്രണ്ടും മേട്രണും കെയർടേക്കർമാരും ഡോക്ടർമാരും സോഷ്യൽവർക്കർമാരും ഉൾപ്പെടെ എല്ലാവിധ സേവനങ്ങളും കൃത്യമായി ലഭിക്കുന്നു. മാസത്തിലൊരിക്കൽ അയർക്കുന്നം സിഎച്ച്സിയിൽനിന്നും വയോമിത്രംപദ്ധതി പ്രകാരവും അലോപ്പതി ഡോക്ടറെത്തും. ദിവസവും വയോഅമൃതം പദ്ധതിയിൽ ആയുർവേദ ചികിത്സയും ഉറപ്പാക്കുന്നു. വീണ്ടുമൊരു വയോജനദിനംകൂടി എത്തുമ്പോൾ അവരിവിടെ സംതൃപ്തരാണ് എല്ലാമുള്ളവരാണ്.

Previous Post

ഡല്‍ഹിയില്‍ 22 വയസുകാരന്‍ കുത്തേറ്റ് മരിച്ചു

Next Post

ആദം പറന്നുയരുന്നു; സ്വപ്നം കണ്ട ആകാശവും കടന്ന്‌

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ആദം-പറന്നുയരുന്നു;-സ്വപ്നം-കണ്ട-ആകാശവും-കടന്ന്‌

ആദം പറന്നുയരുന്നു; സ്വപ്നം കണ്ട ആകാശവും കടന്ന്‌

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.