ന്യൂഡൽഹി> ഡൽഹി മുഖ്യമന്ത്രി അതിഷിക്കും മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും എതിരെ ബിജെപി നേതാവ് നൽകിയ ക്രിമിനൽ അപകീർത്തിക്കേസിലെ നടപടികൾ സ്റ്റേ ചെയ്ത് സുപ്രീംകോടതി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അതിഷിയും കെജ്രിവാളും നൽകിയ ഹർജികൾ പരിഗണിച്ചാണ് ജസ്റ്റിസ് ഹൃഷികേശ്റോയ് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. കേസിൽ എതിർകക്ഷിയായ ബിജെപി നേതാവ് രാജീവ് ബബ്ബാർ ഉൾപ്പടെയുള്ള കക്ഷികൾക്ക് നോട്ടീസ് അയച്ചു.
വോട്ടർപ്പട്ടികയിൽ നിന്നും ബിജെപി ആസൂത്രിതമായി വോട്ടർമാരെ നീക്കം ചെയ്യുകയാണെന്ന എഎപി നേതാക്കളുടെ ആരോപണം പാർടിക്ക് കളങ്കമുണ്ടാക്കിയെന്ന് ആരോപിച്ചാണ് അപകീർത്തിക്കേസ് നൽകിയത്.