ന്യൂഡൽഹി
അധികാരമൊഴിഞ്ഞ ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് താമസിക്കാൻ വീട് ലഭിച്ചിട്ടില്ലെന്ന് എഎപി. അതിഷി മുഖ്യമന്ത്രിയായി അധികാരമേറ്റെങ്കിലും സിവിൽലൈനിലുള്ള ഫ്ലാഗ്സ്റ്റാഫ് റോഡിലെ മുഖ്യമന്ത്രിയുടെ വസതിയിൽ തന്നെയാണ് കെജ്രിവാളും കുടുംബവും. 15 ദിവസത്തിനുള്ളിൽ വസതി ഒഴിയുമെന്ന് അറിയിച്ചിരുന്നെങ്കിലും മറ്റൊരു വസതി കണ്ടെത്താനായിട്ടില്ല. ദേശീയ പാർടി പദവിയുള്ള എഎപിയുടെ കോ–-ഓർഡിറേറ്റായ കെജ്രിവാളിന് ചട്ടപ്രകാരം കേന്ദ്ര സർക്കാർ വസതി അനുവദിക്കേണ്ടതാണ്.
ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് കത്തുനൽകുമെന്ന് എഎപി അറയിച്ചു. ഹരിയാന സ്വദേശിയായ കെജ്രിവാൾ യുപി–-ഡൽഹി അതിർത്തിയയായ ഗാസിയാബാദിലെ കൗശാംബി പ്രദേശത്താണ് രാഷ്ട്രീയത്തിലെത്തും മുമ്പ് താമസിച്ചിരുന്നത്.