തെലങ്കാന> തെലങ്കാനയിലെ സിദ്ദിപേട്ട് ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തത സംഭവത്തിൽ 20 വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
പെൺകുട്ടി ഒറ്റയ്ക്ക് നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ട പ്രതി വീട്ടിൽ കയറി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇതറിഞ്ഞ ഗ്രാമീണർ പ്രതിയുടെ വീട് “ആക്രമിക്കുകയും” “തീയിട്ട്” നശിപ്പിക്കുകയും ചെയ്തു. കുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു.