മൈസൂരു > മൈസൂരുവിൽ റേവ് പാർട്ടിക്കിടെ പൊലീസ് റെയ്ഡ്. 64 പേരെ കസ്റ്റഡിയിലെടുത്തു. മൈസൂരു മീനാക്ഷിപുരയിലെ സ്വകാര്യ ഫാംഹൗസിൽ നടന്ന പാർട്ടിക്കിടെയായിരുന്നു റെയ്ഡ്. നിരവധി വാഹനങ്ങളും പിടിച്ചെടുത്തു.
പതിനഞ്ചോളം യുവതികളെ അബോധാവസ്ഥയിൽ കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. പൊലീസിനെ കണ്ട് പാർടിയിലുണ്ടായിരുന്നവരെല്ലാം രക്ഷപെടാൻ ശ്രമിച്ചിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.