Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

കേന്ദ്രകടം 
176 ലക്ഷം കോടി ; 6.61 ലക്ഷം കോടികൂടി കടമെടുക്കുന്നു

by News Desk
September 29, 2024
in INDIA
0
കേന്ദ്രകടം-
176-ലക്ഷം-കോടി-;-6.61-ലക്ഷം-കോടികൂടി-കടമെടുക്കുന്നു
0
SHARES
26
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി
കേന്ദ്രസർക്കാരിന്റെ പൊതുകടം 176 ലക്ഷം കോടി രൂപയിലെത്തിയെന്ന് ധനമന്ത്രാലയം. 2024 ജൂണിൽ അവസാനിക്കുന്ന പാദത്തിലെ കണക്കാണ് പുറത്തുവന്നത്. മുൻ സാമ്പത്തിക വർഷത്തിൽ കേന്ദ്രകടം 141 ലക്ഷം കോടി രൂപയായിരുന്നു. ഒറ്റയടിക്ക് 25 ശതമാനമാണ് വർധന. ഇതിനുപുറമേ നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ 6.61 ലക്ഷം കോടിരൂപ കൂടി കടമെടുക്കും. ഈ മാസം അവസാനിച്ച സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ 7.4 ലക്ഷം കോടി കടമെടുത്തിരുന്നു. നടപ്പ് സാമ്പത്തിക വർഷത്തിൽ കടമെടുപ്പ് പരിധി 14.01 ലക്ഷം കോടിയാണ്.

മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം വിദേശകടത്തിലും വൻ വർധനയാണുള്ളത്. 8.50 ലക്ഷം കോടിയിൽനിന്ന് 9.78 ലക്ഷം കോടിയായി. ആകെ കേന്ദ്രകടത്തിൽ 149 ലക്ഷം കോടി രൂപയാണ് ആഭ്യന്തരമായി കടമെടുത്തത്. സർക്കാർ ബോണ്ടുകൾവഴി 104.5 ലക്ഷം കോടി, ചെറുകിട സമ്പാദ്യങ്ങൾക്കുള്ള സെക്യുരിറ്റിവഴി 27 ലക്ഷം കോടി, ട്രഷറി ബില്ലുകളിലൂടെ 10.5 ലക്ഷം കോടി, സ്വർണ ബോണ്ടുകൾവഴി 78,500 കോടി എന്നിങ്ങനെയാണ്.

കോവിഡ് മഹാമാരിയിലെ കടമെടുപ്പിനുള്ള തിരിച്ചടവിന് നിലവിലെ കടമെടുപ്പ് ആവശ്യമാണെന്നാണ് ധന സെക്രട്ടറി അജയ് സേത്തിന്റെ ന്യായീകരണം. നടപ്പ് സാമ്പത്തിക വർഷം സോവറിൻ ഗ്രീൻ ബോണ്ടുകൾ വഴി 20,000 കോടി രൂപ സമാഹരിക്കാനാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു. റവന്യു വരുമാനത്തിന്റെ 19 ശതമാനം കേന്ദ്രസർക്കാർ പലിശയായി അടയ്ക്കുകയാണ്.

നടപ്പ് സാമ്പത്തിക വർഷംമാത്രം 11.6 ലക്ഷം കോടി രൂപ പലിശ നൽകണം.
പ്രതീക്ഷിത ജിഡിപിയായ 326 ലക്ഷം കോടിയിൽ 54 ശതമാനവും കടമാണ്. ഈ സാമ്പത്തികവർഷം മുതൽ കടം–- ജിഡിപി അനുപാതം ഒരു ശതമാനം കുറച്ചുകൊണ്ടുവരുമെന്ന ബജറ്റ് പ്രഖ്യാപനവും അടുത്തെങ്ങും നടപ്പാകില്ല. കടമെടുപ്പ് പരിധി പൊടുന്നനെ കുറച്ചുള്ള നീക്കം സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന മുന്നറിയിപ്പുണ്ട്. അതേസമയം യഥേഷ്ടം കടമെടുക്കുന്ന കേന്ദ്രം, കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമായി വെട്ടിക്കുറച്ചിരുന്നു. സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരായി കേരളം നൽകിയ ഹർജി സുപ്രീംകോടതി ഭരണഘടനബെഞ്ചിന്റെ പരിഗണനയിലാണ്.

Previous Post

ഇലക്ടറൽ ബോണ്ട് വഴി കോടികള്‍ തട്ടിയെന്ന് പരാതി ; നിര്‍മല സീതാരാമനെതിരെ കേസ്

Next Post

രൂപകൽപ്പന നയം സമ്പദ്‌വ്യവസ്ഥയെ കരുത്തുറ്റതാക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
രൂപകൽപ്പന-നയം-സമ്പദ്‌വ്യവസ്ഥയെ-കരുത്തുറ്റതാക്കും:-മന്ത്രി-പി-എ-മുഹമ്മദ്-റിയാസ്

രൂപകൽപ്പന നയം സമ്പദ്‌വ്യവസ്ഥയെ കരുത്തുറ്റതാക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.