കോയമ്പത്തൂർ > ജൈവകൃഷിയിലൂടെ ശ്രദ്ധ നേടിയ കർഷക പാപ്പമ്മാൾ (109) അന്തരിച്ചു. മേട്ടുപ്പാളയത്തായിരുന്നു അന്ത്യം. തമിഴ്നാട് സർക്കാർ പെരിയാർ പുരസ്കാരം നൽകി ആദരിച്ചിരുന്നു. പാപ്പമ്മാളിന്റെ മരണത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അനുശോചനം അറിയിച്ചു. തമിഴ്നാട് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയുടെ അഡ്വൈസറി കമ്മിറ്റിയിലും പാപ്പമ്മാൾ അംഗമായിരുന്നു. ജെവകൃഷിയുടെ രംഗത്ത് നൽകിയ സംഭാവനകൾ പരിഗണിച്ച് 2021ൽ രാജ്യം പത്മശ്രീ നൽകി.