ചണ്ഡീഗഡ്
നേതൃത്വവുമായുള്ള ഭിന്നത അതിരൂക്ഷമായതോടെ പഞ്ചാബ് ബിജെപി അധ്യക്ഷൻ സുനിൽ കുമാര്‍ ജാഖര്‍ രാജിക്കത്തുനല്‍കി. സംസ്ഥാനത്ത് അടുത്തമാസം 15ന് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിജെപിയെ പ്രതിസന്ധിയാലാക്കി സംസ്ഥാന അധ്യക്ഷന്‍ രാജിവയ്ക്കുന്നത്.
രാജിക്കത്ത് നേതൃത്വത്തിന് സമര്‍പ്പിച്ചെങ്കിലും സ്വീകരിക്കാന്‍ തയാറായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന ജാഖര്‍ 2022ലാണ് ബിജെപിയിലെത്തിയത്. ജൂലൈയിലാണ് ബിജെപി സംസ്ഥാന അധ്യക്ഷനായി നിയമിച്ചത്.രാജിക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നില്ലെങ്കിലും സംസ്ഥാന ബിജെപിയുടെ തെരഞ്ഞെടുപ്പ് പരിപാടികളില്‍ നിന്നടക്കം ജാഖര്‍ വിട്ടുനിൽക്കുന്നു. സ്വതന്ത്രമായി പ്രവര്‍ത്തിക്കാൻ അനുവദിക്കുന്നില്ലെന്നാണ് പരാതി.ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി പഞ്ചാബില്‍ വന്‍തോല്‍വി ഏറ്റുവാങ്ങിയിരുന്നു. പിന്നാലെ, തുടരാന്‍ താത്പര്യമില്ലെന്ന് ജാഖര്‍ അറിയിച്ചെന്നാണ് റിപ്പോര്‍ട്ട്. സെപ്തംബര്‍ 3ന് ബിജെപി സംസ്ഥാനകമ്മിറ്റി യോഗത്തിലാണ് അവസാനം പങ്കെടുത്തത്.