ഹാഥ്രസ്> ഉത്തർപ്രദേശിലെ ഹാഥ്രസിൽ സ്വകാര്യ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയെ ബലികൊടുത്തതായി പൊലീസ് റിപ്പോർട്ട്. റാസ്ഗവാനിലെ ഡിഎൽ പബ്ലിക് സ്കൂളിലാണ് സംഭവം. സ്കൂളിന്റെ വിജയത്തിനായാണ് കുട്ടിയെ സ്കൂൾ ഹോസ്റ്റലിൽ വെച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ സ്കൂൾ ഡയറക്ടറെയും മൂന്ന് അധ്യാപകരെയും അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.
പൊലീസ് അന്വേഷണത്തിൽ സ്കൂളിന്റെ സമീപത്ത് നിന്ന് ദുർമന്ത്രവാദവുമായി ബന്ധപ്പെട്ട വസ്തുക്കൾ കണ്ടെത്തി. പ്രതികൾ സെപ്തംബർ 6 ന് മറ്റൊരു വിദ്യാർഥിയെ ബലികൊടുക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ശ്രമം പരാജയപ്പെടുകയായിരുന്നു.