തൃശൂർ > തൃശൂരിൽ മൂന്നിടങ്ങളിൽ എടിഎം കവർച്ച. കാറിലെത്തിയ സംഘം ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം തകർത്ത് പണം കവരുകയായിരുന്നു. അറുപത് ലക്ഷത്തോളം രൂപ നഷ്ടമായതായാണ് പ്രാഥമിക നിഗമനം. സിസിടിവി ക്യാമറകളിൽ കറുത്ത പെയിന്റ് അടിച്ച് മറച്ച ശേഷമാണ് മോഷ്ടാക്കൾ കവർച്ച നടത്തിയത്.
പുലർച്ചെ മൂന്നിനും നാലിനും ഇടയിലാണ് സംഭവം. മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലാണ് കവർച്ച് നടന്നത്. കാറിലെത്തിയ നാലംഗ സംഘമാണ് കവർച്ചയ്ക്ക് പിന്നിൽ. കവർച്ച സംഘത്തെക്കുറിച്ച് സൂചന ലഭിച്ചതായി കമ്മീഷണർ അറിയിച്ചു.