മുംബൈ > മുംബൈയിൽ കനത്ത മഴയിൽ ഒരു മരണം. അന്ധേരിയിലെ എംഐഡിസി ഏരിയയിൽ ഓടയിൽ വീണ് ഒരു സ്ത്രീ മരിച്ചു. നാൽപ്പത്തഞ്ചുകാരിയായ വിമൽ അനിൽ ഗെയ്ക്വാദാണ് മരിച്ചത്. ഇന്നലെ മുതൽ മുംബൈയിൽ കനത്ത മഴ തുടരുകയാണ്. ഐഎംഡി പ്രദേശത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. പലയിടത്തും വെള്ളക്കെട്ട് രൂക്ഷമായി. റോഡുകളിലടക്കം വെള്ളം കയറിയതോടെ ഗതാഗതം തടസപ്പെട്ടു. റെയിൽവേ ട്രാക്കുകളിൽ വെള്ളം കയറിയത് ട്രെയിൻ സർവീസുകളെയും ബാധിച്ചു. ട്രെയിനുകൾ വൈകിയോടുകയോ ഭാഗികമായി റദ്ദാക്കുകയോ ചെയ്തു. കാലാവസ്ഥ മോശമായതിനെത്തുടർന്ന് വിമാനങ്ങളും വഴിതിരിച്ചു വിട്ടു.
കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ മുംബൈയിലെ സ്കൂളുകൾക്കും കോളേജുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. ജനങ്ങളോട് കഴിവതും വീടിനുള്ളിൽ തന്നെ കഴിയാനും സുരക്ഷിതരായിരിക്കാനും കോർപറേഷൻ പറഞ്ഞു. പുണെയിലും ശക്തമായ മഴയാണ്. മഴയെത്തുടർന്ന് പ്രധാനമന്ത്രിയുടെ