ചെന്നൈ > കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്ത തമിഴ്നാട് മുൻമന്ത്രി വി സെന്തിൽ ബാലാജിക്ക് സുപ്രീംകോടതി ജാമ്യം അനുവധിച്ചു. ജസ്റ്റിസ് എ എസ് ഓഖ അധ്യക്ഷനായ ബെഞ്ചിന്റെതാണ് വിധി. ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെന്ന കേസിലാണ് ഇഡി സെന്തിലിനെ അറസ്റ്റ് ചെയ്തത്.
2023 ജൂൺ 13നായിരുന്നു അറസ്റ്റ്. തുടർച്ചയായി ജാമ്യം നിഷേധിക്കപ്പെട്ടതോടെ അറസ്റ്റ് ചെയ്ത് എട്ടുമാസത്തിന് ശേഷം സെന്തിൽ മന്ത്രിസ്ഥാനം രാജിവെക്കുകയായിരുന്നു.