കൊച്ചി> ഷിരൂരിലെ ഗംഗാവലിപ്പുഴയിൽ നിന്നും 71ാം ദിവസം മൃതദേഹവും ലോറിയും കണ്ടെതുത്തിന് പിന്നാലെ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന് ആദരാഞ്ജലി നേർന്ന് മമ്മൂട്ടിയും മോഹൻലാലും.
’72 ദിവസം പ്രതീക്ഷയുടെ ഒരു കണം ബാക്കി വച്ച് കാത്തിരുന്നു , നമ്മളും നമ്മളെക്കാൾ അർജുന്റെ കുടുംബവും… ഒടുവിൽ ഇന്ന് വിട പറയേണ്ടി വന്നു.. ആദരാഞ്ജലികൾ അർജുൻ’- മമ്മൂട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു.
‘മനമുരുകി പ്രാർഥിച്ച നാം എല്ലാവരുടേയും ഹൃദയങ്ങളിലേക്ക് നൊമ്പരമായി പ്രിയപ്പെട്ട അർജുൻ…. പ്രിയ സഹോദരന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ’- എന്നാണ് മോഹൻലാൽ കുറിച്ചത്.
ജൂലൈ 16ന് പുലർച്ചെയാണ് ദേശീയപാത 66ൽ ഷിരൂരിൽ മലനിരകൾ ഇടിഞ്ഞുവീണ് അർജുനും ലോറിയും ഗംഗാവലിയുടെ ആഴങ്ങളിൽ മറഞ്ഞത്.