ലക്നൗ > അറുപതുകാരിയായ അമ്മയെ ബലാത്സംഗം ചെയ്ത മകന് ജീവപര്യന്തം തടവ്. ഉത്തര്‍പ്രദേശ് ഫാസ്റ്റ് ട്രാക്ക് കോടതിയാണ് 38കാരന് ശിക്ഷ വിധിച്ചത്. 51,000 രൂപ പിഴയും കോടതി ചുമത്തിയിട്ടുണ്ട്.
യുപിയിലെ ബുലാന്ദ്ഷഹറിലാണ് സംഭവം. ഒന്നരവര്‍ഷം മുമ്പാണ് പ്രതി തന്റെ അമ്മയെ ബലാത്സംഗം ചെയ്തത്. ഇയാളുടെ സഹോദരനാണ് പരാതി നൽകിയത്. വയലിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്നാണ് പരാതി. വിവരം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയതായും ഇവർ പറഞ്ഞു.