ബീജിങ് > കടലിൽ നിർത്തിയിട്ടിരുന്ന കപ്പലിൽ നിന്നും 8 ഉപഗ്രഹങ്ങൾ വിക്ഷേപിച്ച് ചൈന. ഷാൻഡോങ് പ്രവിശ്യയിലെ ഹൈയാങ് സീ ലോഞ്ചിൽ നിന്നുമായിരുന്നു വിക്ഷേപണം. ജൈലോങ്- 3 ( സ്മാര്ട് ഡ്രാഗണ്-3) റോക്കറ്റാണ് വിക്ഷേപിച്ചത്. റോക്കറ്റിന്റെ രണ്ടാമത്തെ വിജയകരമായ വിക്ഷേപണമാണിത്.
ചൈന എയറോസ്പേസ് സയൻസ് ആൻഡ് ടെക്നോളജി കോർപ്പറേഷനാണ് റോക്കറ്റ് വികസിപ്പിച്ചെടുത്തത്. വാണിജ്യാടിസ്ഥാനത്തില് ഉപഗ്രഹങ്ങള് വിക്ഷേപിക്കുന്നതിനും സമുദ്രത്തില് നിന്നുള്ള വിക്ഷേപണത്തിനുമായാണ് റോക്കറ്റ് നിർമിച്ചത്. ഭൂമിയെപ്പറ്റി നിരീക്ഷിക്കാനും ആശയവിനിമയത്തിനും മറ്റ് ശാസ്ത്ര ആവശ്യങ്ങൾക്കുമായി റോക്കറ്റ് പ്രയോജനപ്പെടും.