ഗ്വാളിയോർ> ഇന്ത്യ– ബംഗ്ലാദേശ് ട്വന്റി 20 ക്രിക്കറ്റ് മത്സരത്തിനെതിരെ പ്രതിഷേധവുമായി ഹിന്ദുമഹാസഭ. മത്സര ദിവസമായ ഒക്ടോബർ ആറിന് മധ്യപ്രദേശിലെ ഗ്വാളിയറിൽ ഹിന്ദുമഹാസഭ ബന്ദ് പ്രഖ്യാപിച്ചു.
ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ അതിക്രമം നടക്കുന്നുവെന്ന് അതിക്രമം നടക്കുമ്പോൾ ബംഗ്ലാദേശുമായി ക്രിക്കറ്റ് കളിക്കുന്നത് ശരിയല്ലെന്നും മത്സരത്തെ എതിർക്കുമെന്നും ദേശീയ വൈസ് പ്രസിഡന്റ് ജയ്വീർ ഭരദ്വാജ് പറഞ്ഞു.