Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

അടി, തിരിച്ചടി, ജയം ; കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ജയംകുറിച്ചു

by News Desk
September 23, 2024
in SPORTS
0
അടി,-തിരിച്ചടി,-ജയം-;-കേരള-ബ്ലാസ്‌റ്റേഴ്‌സ്‌-ജയംകുറിച്ചു
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി
ഒന്ന് വഴങ്ങി, രണ്ട് തൊടുത്ത് കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എല്ലിൽ ജയംകുറിച്ചു. കൊൽക്കത്ത വമ്പന്മാരായ ഈസ്റ്റ് ബംഗാളിനെതിരെ അവസാന ഘട്ടത്തിൽ ക്വാമി പെപ്ര തൊടുത്ത ഗോളിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ ആദ്യജയം (2–-1). മലയാളി താരം പി വി വിഷ്ണുവിന്റെ ഗോളിൽ ഈസ്റ്റ് ബംഗാളാണ് ലീഡ് നേടിയത്. നോഹ സദൂയ് ഉടൻതന്നെ ഒന്ന് മടക്കി. പകരക്കാരനായെത്തിയ പെപ്ര കളി തീരാൻ രണ്ട് മിനിറ്റ് ശേഷിക്കെ വിജയഗോൾ തൊടുക്കുകയായിരുന്നു.
ആദ്യകളിയിൽ പഞ്ചാബ് എഫ്സിയോട് തോറ്റ മിക്കേൽ സ്റ്റാറേയുടെ സംഘം ഈസ്റ്റ് ബംഗാളിനെതിരെ അവസാന ഘട്ടത്തിലാണ് മിന്നിയത്. തുടക്കത്തിൽ ജീസസ് ജിമിനെസ് തകർപ്പൻ നീക്കത്തിലൂടെ പ്രതീക്ഷ നൽകിയതാണ്. പന്ത് പോസ്റ്റിൽ തട്ടിത്തെറിക്കുകയായിരുന്നു.

തുടർന്ന് ഈസ്റ്റ് ബംഗാളാണ് കളംപിടിച്ചത്. നന്ദകുമാറിന്റെയും മാദിഹ് തലാലിന്റെയും ഷോട്ടുകൾ സച്ചിൻ സുരേഷ് തടയുകയായിരുന്നു. പിന്നാലെ ബ്ലാസ്റ്റേഴ്സിന് അവസരം. സന്ദീപ് സിങ്ങിന്റെ ക്രോസിൽ കെ പി രാഹുലിന് തല വയ്–ക്കാനായില്ല. തുടക്കത്തിലെ മിന്നലാട്ടം പതുക്കെ ബ്ലാസ്റ്റേഴ്സിന് നഷ്ടമായിത്തുടങ്ങി. മുന്നേറ്റം ചിതറി. സദൂയിയും ജിമിനെസും പരസ്പരധാരണയില്ലാതെ ക്രോസുകൾ പായിച്ചു. ഡാനിഷിന്റെ മിസ്പാസുകൾ കളിഗതിയെ ബാധിച്ചു.

മറുവശത്ത് ഈസ്റ്റ് ബംഗാൾ ചുവടുറപ്പിച്ചു. മഹേഷ് സിങ്ങിന് പകരക്കാരനായെത്തിയ വിഷ്ണു കളത്തിലിറങ്ങി രണ്ടാം മിനിറ്റിൽത്തന്നെ കെട്ടുപൊട്ടിച്ചു. സന്ദീപ് സിങ്ങിന്റെ പിഴവിൽനിന്നായിരുന്നു തുടക്കം. പന്ത് നിയന്ത്രിക്കാൻ സന്ദീപിന് കഴിഞ്ഞില്ല. നന്ദകുമാർ മുന്നിലേക്ക് തട്ടി. ദിമിത്രിയോസ് ഡയമന്റാകോസ് ഒറ്റയ്ക്ക് പന്തുമായി കുതിക്കുമ്പോൾ ബ്ലാസ്റ്റേഴ്സ് പ്രതിരോധം പിന്നിൽ കിതച്ചുനിന്നു. ഇടതുവശത്ത് വിഷ്ണുവിനെ ഡയമന്റാകോസ് കണ്ടു. അനായാസം വിഷ്ണു പന്ത് വലയിലിട്ടു. നിമിഷങ്ങൾക്കുള്ളിൽ ബ്ലാസ്റ്റേഴ്സ് സദൂയിയുടെ സുന്ദരനീക്കത്തിൽ ജീവൻ നേടി. ഇടതുവശത്ത് നവോച്ച സിങ്ങിൽനിന്ന് പന്തുവാങ്ങി കുതിച്ച മൊറോക്കോക്കാരൻ ബോക്സിൽ കയറി ഗില്ലിനെ മറികടന്നു. ഈസ്റ്റ് ബംഗാൾ ഗോൾകീപ്പറുടെ കാലുകൾക്കിടയിലൂടെ പന്ത് വലയിലെത്തി. അവസാന നിമിഷങ്ങളിൽ ഇരുടീമുകളും ആക്രമണത്തിലേക്ക് ചുവടുമാറിയതോടെ കളിക്ക് ചൂടുപിടിച്ചു.

ബ്ലാസ്റ്റേഴ്സിനായിരുന്നു ആധിപത്യം. തുടർച്ചയായ ആക്രമണങ്ങളിൽ പതറിയ ഈസ്റ്റ് ബംഗാൾ പ്രതിരോധത്തിന് ഒടുവിൽ പിഴവുപറ്റി. ആ പിഴവിൽ ബ്ലാസ്റ്റേഴ്സ് ജയവുംകുറിച്ചു. രാഹുലും മുഹമ്മദ് ഐമനും ചേർന്നുനടത്തിയ നീക്കങ്ങൾക്കൊടുവിൽ പന്ത് പെപ്രയ്ക്ക് കിട്ടി. ഒറ്റയ്ക്കുണ്ടായിരുന്ന ഘാനക്കാരൻ സമ്മർദമില്ലാതെ പന്ത് തൊടുത്തു. വലയുടെ വലതുമൂലയിലേക്ക് പന്ത് കയറിയതോടെ ബ്ലാസ്റ്റേഴ്സ് സീസണിലെ ആദ്യജയം ആഘോഷിച്ചു.
29ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡുമായാണ് അടുത്ത മത്സരം. ഗുവാഹത്തിയാണ് വേദി.

Previous Post

ചെപ്പോക്കിൽ അശ്വിൻ മാജിക്‌ ; ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യക്ക് 280 റൺ ജയം

Next Post

നേപ്പാളിന്‌ പിന്നാലെ ചുവന്ന് ശ്രീലങ്കയും

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
നേപ്പാളിന്‌-പിന്നാലെ-ചുവന്ന്-ശ്രീലങ്കയും

നേപ്പാളിന്‌ പിന്നാലെ ചുവന്ന് ശ്രീലങ്കയും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.