ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിൽ ആധിപത്യം നിലനിർത്തി ഇന്ത്യ. 514 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യമാണ് ഇന്ത്യ ഉയർത്തിയിരിക്കുന്നത്. രണ്ടാം ഇന്നിങ്സിൽ 4 വിക്കറ്റിന് 287 എന്ന നിലയിലാണ് ഇന്ത്യ ഡിക്ലയര്‍ ചെയ്തത്. ബംഗ്ലാദേശിനായി ഓപ്പണർമാരായ സക്കീർ ഹസനും ഷാദ്മാൻ ഇസ്ലാമും മികച്ച തുടക്കമാണ് നൽകുന്നത്.
ശുഭ്മാൻ ഗില്ലിന്റെയും ഋഷഭ് പന്തിന്റെയും അനായാസം സെഞ്ചുറികളിലൂടെ, ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന്റെ പൂർണ നിയന്ത്രണം ഏറ്റെടുക്കാൻ ഇന്ത്യക്കായി. അഞ്ചാം ടെസ്റ്റ് സെഞ്ചുറി നേടിയ ഗിൽ 119 റൺസുമായി പുറത്താകാതെ നിന്നു. 10 ബൗണ്ടറികളും നാലു സിക്സറുകളും താരം നേടി.
അതേസമയം, ആറാം ടെസ്റ്റ് സെഞ്ചുറി നേടിയ ഋഷഭ് പന്ത് തന്റെ മടങ്ങിവരവ് ഗംഭീരമാക്കി. 13 ബൗണ്ടറികളും നാലു സിക്‌സറുമുൾപ്പെടെയാണ് പന്തിന്റെ 109 റൺസ് പ്രകടനം. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് പടുത്തുയർത്തിയ 167 റൺസിൻ്റെ കൂട്ടുകെട്ട് കൂറ്റൻ സ്കോർ ടീമിനു സമ്മാനിച്ചു.
ബംഗ്ലാദേശിനായി മെഹിദി ഹസൻ മിറാസ് (2/103) രണ്ടു വിക്കറ്റ് വീഴ്ത്തി. തസ്കിൻ അഹമ്മദ്, നഹിദ് റാണ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. ആദ്യ ഇന്നിങ്സിൽ ഇന്ത്യൻ ബൗളർമാരുടെ മികച്ച പ്രകടനത്തിനാണ് ചൈന്നൈ സാക്ഷിയായത്. ജസ്പ്രീത് ബുംറ നാലു വിക്കറ്റ് നേടി ബൗളിങ് ആക്രമണത്തിനു നേതൃത്വം നൽകി. മുഹമ്മദ് സിറാജ്, ആകാശ് ദീപ്, രവിന്ദ്ര ജഡേജ എന്നിവർ രണ്ടു വിക്കറ്റു വീതം നേടി.
ബംഗ്ലാദേശിനെതിരെ ആദ്യ ഇന്നിങ്സിൽ സെഞ്ചുറി നേടിയതോടെ ഇന്ത്യയുടെ ആർ. അശ്വിൻ അപൂർവ നേട്ടം സ്വന്തമാക്കിയിരുന്നു. ടെസ്റ്റ് ചരിത്രത്തിൽ മുപ്പതിലധികം അഞ്ച് വിക്കറ്റ് നേട്ടവും ഇരുപതിലധികം തവണ അൻപതിലധികം റൺസ് നേടുകയും ചെയ്ത ആദ്യ ബാറ്ററെന്ന നേട്ടമാണ് അശ്വിൻ സ്വന്തമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റിൽ ആറ് സെഞ്ച്വറികളും പതിനാല് അർധശതകങ്ങളും നേടിയ അശ്വിൻ 36 തവണ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കി.
Read More
- India vs Bangladesh: ബംഗ്ലാദേശിനെ എറിഞ്ഞിട്ട് ഇന്ത്യ; ബുംമ്രയ്ക്ക് 4 വിക്കറ്റ്
- ടി20 ലോകകപ്പ്; പുരുഷ-വനിതാ ടീമുകൾക്ക് ഇനി സമ്മാനത്തുക തുല്യം: ഐസിസി
- ഇന്ത്യ- ബംഗ്ലാദേശ്; ടെസ്റ്റ്, ടി20 മത്സരങ്ങൾ എവിടെ എപ്പോൾ കാണാം?
- ‘നിസ്സാരക്കാരല്ല’ ബംഗ്ലാദേശ്; ഇന്ത്യൻ ടീമിനു മുന്നറിയിപ്പുമായി ഗവാസ്കർ
- ആരാധകരെ നിരാശരാക്കി ബ്ലാസ്റ്റേഴ്‌സ്; പഞ്ചാബ് എഫ്‌സിയ്ക്ക് വിജയം
- തിരുവേണനാളിൽ വിജയ പ്രതീക്ഷയോടെ കേരള ബ്ലാസ്റ്റേഴ്സ്; ആദ്യ മത്സരത്തിൽ പഞ്ചാബ് എഫ്.സിയെ കൊച്ചിയിൽ നേരിടും
- അടിയോടടി… കെസിഎല്ലിന്റെ ചീത്തപ്പേരുമാറ്റി വിഷ്ണു വിനോദ്