തിരുവനന്തപുരം > തൃശൂർ പൂരവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ചൊവ്വാഴ്ച സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവരാവകാശ മറുപടി വസ്തുതാപരമല്ലാത്തിനാലാണ് നടപടിയെടുത്തത്. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. അന്വേഷണം പൂർത്തിയാക്കാൻ സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയിട്ടില്ല എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സര്ക്കാര് ഇപ്പോള് ഉയര്ന്നുവന്ന പ്രശ്നത്തെ ഗൗരവതരമായി തന്നെയാണ് കാണുന്നത്. അജിത്ത് കുമാറിനെതിരെ ഉയര്ന്നുവന്ന ആക്ഷേപങ്ങളെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. അതിന്റെ റിപ്പോര്ട്ട് ലഭിക്കുന്നതിനനുസരിച്ച് അതിന്മേല് യുക്തമായ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരു തരത്തിലുള്ള രാഷ്ട്രീയ ചര്ച്ചകള്ക്കും ഒരു പോലീസുദ്യോഗസ്ഥനെയും നിയോഗിക്കുന്ന പതിവ് ഞങ്ങള്ക്കില്ല. ഏതെങ്കിലും ഉദ്യോഗസ്ഥന് ഏതെങ്കിലും രാഷ്ട്രീയ നേതാവുമായോ സംഘടനാ നേതാവുമായോ ഔദ്യോഗിക കൃത്യ നിര്വ്വഹണത്തെ ബാധിക്കുന്ന തരത്തിലുള്ള കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെങ്കില് നിയമത്തിനും ചട്ടങ്ങള്ക്കും അനുസൃതമായ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.