റാഞ്ചി> ജാർഖണ്ഡിൽ ഗോത്രവിഭാഗത്തിൽപ്പെട്ട പതിനാറുകാരിയെ സ്കൂളിൽ നിന്ന് മുടങ്ങവെ കൂട്ടബലാത്സംഗത്തിനിരയാക്കി. ഖുന്തി ജില്ലയിൽ റാഞ്ചിയിൽ നിന്ന് ചൈബാസയുമായി ബന്ധിപ്പിക്കുന്ന ദേശീയപാതയ്ക്ക് സമീപം ബുധനാഴ്ചയാണ് സംഭവം. പെൺകുട്ടിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. പ്രതികളെ തിരിച്ചറിഞ്ഞതായും അവർക്കായി തിരച്ചിൽ ആരംഭിച്ചതായും അധികൃതർ അറിയിച്ചു.