Sunday, March 8, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

തമിഴ്‌നാട്ടില്‍ അബ്രാഹ്‌മണ പൂജാരിമാര്‍ വിവേചനം നേരിടുന്നു; ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് റിപ്പോര്‍ട്ട് തേടി

by News Desk
September 20, 2024
in INDIA
0
തമിഴ്‌നാട്ടില്‍-അബ്രാഹ്‌മണ-പൂജാരിമാര്‍-വിവേചനം-നേരിടുന്നു;-ഹിന്ദു-റിലീജിയസ്-ആന്‍ഡ്-ചാരിറ്റബിള്‍-എന്‍ഡോവ്മെന്റ്-റിപ്പോര്‍ട്ട്-തേടി
0
SHARES
5
VIEWS
Share on FacebookShare on TwitterShare on Whatsapp

ചെന്നൈ> തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില് അബ്രാഹ്മണ വിഭാഗത്തില്പ്പെട്ട പൂജാരിമാര് വിവേചനം നേരിടുന്നതില് റിപ്പോര്ട്ട് തേടി ഹിന്ദു റിലീജിയസ് ആന്ഡ് ചാരിറ്റബിള് എന്ഡോവ്മെന്റ്(എച്ച്.ആര്.ആന്ഡ്.സി.ഇ) ഡിപ്പാര്ട്ടമെന്റ്.

നിലവില് നിലനില്ക്കുന്ന വിവേചനങ്ങള് പരിഹരിച്ച് ‘അഗാമിക’ ക്ഷേത്രങ്ങള് ഉള്പ്പെടെയുള്ള എല്ലാ ക്ഷേത്രങ്ങളിലും ജാതിഭേദമന്യേ പൂജാരിമാരെ നിയമിക്കാന് പ്രത്യേക നിയമനിര്മാണം നടത്തണമെന്ന് സംസ്ഥാനത്തെ പൂജാരിമാരുടെ സംഘടനയായ അസോസിയേഷന് ഫോര് ട്രെയിന്ഡ് അര്ച്ചകസ് മുഖ്യമന്ത്രി എം.കെ സ്റ്റാലിനോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ബ്ബ്രാഹ്മണരല്ലാത്ത പൂജാരിമാര് വിവേചനം നേരിടുന്നതിന്റെ കൂടുതല് റിപ്പോര്ട്ടുകള് പുറത്തുവന്നത്.

സംസ്ഥാനത്തെ വിവിധ മതവിഭാഗങ്ങളോടാണ് വിവേചനം സംബന്ധിച്ച റിപ്പോട്ട് നല്കാന് ആവശ്യപ്പെട്ടിരിക്കുന്നത്.’ അബ്രാഹ്മണരെ നിയമിക്കുന്നത് നിയമപരമായതിനാല് ബ്രാഹ്മണ പൂജാരിമാര് പരസ്യമായി വിവേചനം കാണിക്കാറില്ല. എന്നാല് വിവേചനം ഉണ്ട് എന്ന കാര്യം പ്രകടമാണ്. മറ്റ് പൂജാരിമാര് ഞങ്ങളുമായി സൗഹൃദത്തിലാവുന്നത് വളരെ കുറവാണ്,’ ഒരു പൂജാരി പറഞ്ഞു.

2021ല് ഡിഎംകെ സര്ക്കാര് അധികാരത്തില് എത്തിയപ്പോഴാണ് ബ്രാഹ്മണേതര സമുദായത്തിലെ 24 പൂജാരിമാരെ വിവിധ ക്ഷേത്രങ്ങളില് നിയമിച്ചത്. പിന്നീട് നാല് പേരെക്കൂടി വീണ്ടും നിയമിക്കുകയായിരുന്നു. എന്നാല് നിയമനത്തെ ചോദ്യം ചെയ്ത് നിരവധി കേസുകള് തമിഴ്നാട്ടില് ഫയല് ചെയ്യപ്പെട്ടിട്ടുണ്ട്. അതില് ചിലത് ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണയിലാണ്.

‘എനിക്ക് മേല്ശാന്തിയുടെ ശ്രീകോവിലില് പ്രവേശിക്കാനോ പൂജ നടത്താനോ അനുവാദമില്ല. മറിച്ച് ക്ഷേത്ര ഇടനാഴിക്ക് ചുറ്റുമുള്ള ഭാഗങ്ങളില് മാത്രമെ പൂജ നടത്താന് സാധിക്കുള്ളൂ, മറ്റൊരു പുരോഹിതന് പറഞ്ഞു. ഈ വിവേചനം കാരണം വാടകയ്ക്ക് വീട് ലഭിക്കാന് പോലും ബുദ്ധിമുട്ടാണെന്നും അവര് കൂട്ടിച്ചേര്ത്തു.

എന്നാല്, നഗര പ്രദേശങ്ങളിലെ ക്ഷേത്രങ്ങളില് താരതേമ്യേന വിവേചനം കുറവാണ്. അവിടെ ആളുകള് തങ്ങളുടെ ജാതിയെക്കുറിച്ച് അന്വേഷിക്കുന്നില്ല എന്നത് ആശ്വാസം നല്കുന്ന കാര്യമാണെന്നും പൂജാരിമാര് പറയുന്നു. എന്നാല് ചിലയിടങ്ങളില് ബ്രാഹ്മണ പൂജാരിമാരെ മാത്രമാണ് ഭക്തര് ഇഷ്ടപ്പെടുന്നതെന്നും അവര് പറയുന്നു.

‘ആദ്യം, എന്നെ പൂജ ചെയ്യാന് അനുവദിച്ചിരുന്നില്ല, പിന്നീട് ഉദ്യോഗസ്ഥര് ഇടപെട്ടതിനെത്തുടര്ന്നാണ് അതിനുള്ള അവകാശം ലഭിച്ചത്. അതിന് ശേഷം ഉച്ചവരെ പൂജ നടത്തുന്നത് ഞാന് ആണ്. എല്ലാ ദിവസവും രാവിലെ തലേദിവസം വിഗ്രഹത്തില് സമര്പ്പിച്ച മാലകള് ഭക്തര്ക്ക് നല്കാറുണ്ട്.എന്നാല് വൈകുന്നേരം ഞാന് പൂജ ചെയ്യുന്നതിനാല് ആ മാലകള് ഭക്തര്ക്ക് നല്കാതെ വേസ്റ്റ് കൊട്ടയില് ഇടുന്നു’.

കൂടാതെ, ബ്രാഹ്മണ പൂജാരിമാര് തങ്ങളുടെ പൂജ കഴിയുമ്പോള് ദേവിമാരുടെ വിഗ്രഹത്തില് നിന്ന് വെള്ളി ആഭരണങ്ങള് നീക്കം ചെയ്യുന്നു. അതിനാല് നമുക്ക് അവ കിട്ടാന് വീണ്ടും അധികാരികളെ സമീപിക്കണം.അബ്രാഹ്മണരെ പൂജാരിമാരാക്കണമെന്നാവശ്യപ്പെട്ട് മുതിര്ന്ന ഡി.എം.കെ. നേതാവായ എം. കരുണാനിധി 1970 മുതല്ത്തന്നെ പോരാട്ടം ആരംഭിച്ചിരുന്നു. 2018ല് മധുരയിലെ തലക്കുളം അയ്യപ്പക്ഷേത്രത്തിലാണ് ആദ്യ അബ്രാഹ്മണ പൂജാരിയെ നിയമിക്കുന്നത്.

ഭക്തര് നല്കുന്ന വഴിപാടും വീടുകളില് പൂജ നടത്തി ലഭിക്കുന്ന പണവും ഉപയോഗിച്ചാണ് ജീവിതം നയിക്കുന്നതെന്നും ഒരാള് വെളിപ്പെടുത്തി.

Previous Post

ലോകത്തിലെ ഏറ്റവും മനോഹരവും അപകടകരവുമായ വിമാനത്താവളം

Next Post

സംവിധായകൻ രഞ്ജിത്തിനെതിരായ പീഡനപരാതി; നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
108
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
സംവിധായകൻ-രഞ്ജിത്തിനെതിരായ-പീഡനപരാതി;-നടിയുടെ-രഹസ്യമൊഴി-രേഖപ്പെടുത്തി

സംവിധായകൻ രഞ്ജിത്തിനെതിരായ പീഡനപരാതി; നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.