തിരുവനന്തപുരം
പതിനഞ്ചാം കേരള നിയമസഭയുടെ 12ാം സമ്മേളനം ഒക്ടോബർ നാലുമുതൽ വിളിച്ചുചേർക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിയമനിർമാണത്തിനായാണ് സമ്മേളനം ചേരുന്നത്. സമ്മേളനം ആരംഭിക്കുന്ന നാലിന്, വയനാട് ദുരന്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലിയർപ്പിക്കും. 5, 6, 12, 13, 14,15 തീയതികളിൽ സമ്മേളനം ഉണ്ടാകില്ല. 18ന് സമ്മേളനം അവസാനിക്കും.