തിരുവനന്തപുരം: പ്രഥമ കേരളാ ക്രിക്കറ്റ് ലീഗില്‍ ഫൈനിൽ ടിക്കറ്റു നേടുന്ന ആദ്യ ടീമായി കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്. സെമിയിൽ ട്രിവാന്‍ഡ്രം റോയല്‍സിനെ തകർത്താണ് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിന്റെ ഫൈനൽ പ്രവേശനം. ആവേശം നിറഞ്ഞ മത്സരത്തിൽ 18 റൺസിനാണ് രോഹൻ കുന്നുമ്മൽ നയിക്കുന്ന ടീം വിജയം നേടിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ കാലിക്കറ്റ് 20 ഓവറിൽ അഞ്ചു വിക്കറ്റു നഷ്ടത്തിൽ 173 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ട്രിവാൻഡ്രത്തെ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സിൽ ഒതുക്കി.
രോഹന്‍ കുന്നുമ്മലും, അഖിൽ സ്കറിയയും അർധ സെഞ്ചറികളോടെ കാലിക്കറ്റ് നിരയിൽ തിളങ്ങി. 34 പന്തിൽ 64 റൺസാണ് രോഹന്റെ നേട്ടം. അതേസമയം, അഖിൽ 43 പന്തിൽ 55 റൺസ് നേടി. ബാറ്റിങ്ങനൊപ്പം ബൗളിങിലും തിളങ്ങിയ അഖിൽ നാലു വിക്കറ്റ് വീഴ്ത്തി. 16 പന്തിൽ 23 റൺസ് നേടിയ സൽമാൻ നിസാറിന്റെ പ്രകടനവും കാലിക്കറ്റിനു തുണയായി.
ട്രിവാൻഡ്രത്തിനായി റിയ ബഷീറും, ഗോവിന്ദ് പൈയും പൊരുതി. റിയ ബഷീർ 40 പന്തിൽ 69 റണ്‍സും, ഗോവിന്ദ് പൈ 54 പന്തിൽ 68 റണ്‍സും നേടി. മൂന്നു പന്തിൽ ഒരു റണ് നേടിയ നായകൻ അബ്ദുൽ ബാസിത്തിന്റെ വിക്കറ്റ് ട്രിവാൻഡ്രത്തിനു തിരിച്ചടിയായി. ബഷീറും ഗോവിന്ദും തുടരെ പുറത്തായത് റോയല്‍സിനെ തകർത്തു. അഖില്‍ എം.എസ് (1), ഗിരീഷ് പി.ജി തുടങ്ങിയ കളിക്കാരും നിരാശപ്പുടുത്തി.
കൊല്ലം സെയ്‌ലേഴ്സും തൃശൂര്‍ ടൈറ്റന്‍സും തമ്മിലാണ് രണ്ടാം സെമി. ഇന്നു നടക്കുന്ന രണ്ടാം സെമിയിലെ വിജയികൾ നാളെ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെ നേരിടും. നാളെ വൈകീട്ട് 6.45ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് മത്സരം.
Read More
- ടി20 ലോകകപ്പ്; പുരുഷ-വനിതാ ടീമുകൾക്ക് ഇനി സമ്മാനത്തുക തുല്യം: ഐസിസി
- ഇന്ത്യ- ബംഗ്ലാദേശ്; ടെസ്റ്റ്, ടി20 മത്സരങ്ങൾ എവിടെ എപ്പോൾ കാണാം?
- ‘നിസ്സാരക്കാരല്ല’ ബംഗ്ലാദേശ്; ഇന്ത്യൻ ടീമിനു മുന്നറിയിപ്പുമായി ഗവാസ്കർ
- ആരാധകരെ നിരാശരാക്കി ബ്ലാസ്റ്റേഴ്‌സ്; പഞ്ചാബ് എഫ്‌സിയ്ക്ക് വിജയം
- തിരുവേണനാളിൽ വിജയ പ്രതീക്ഷയോടെ കേരള ബ്ലാസ്റ്റേഴ്സ്; ആദ്യ മത്സരത്തിൽ പഞ്ചാബ് എഫ്.സിയെ കൊച്ചിയിൽ നേരിടും
- അടിയോടടി… കെസിഎല്ലിന്റെ ചീത്തപ്പേരുമാറ്റി വിഷ്ണു വിനോദ്
- വിരാട് കോഹ്‌ലിയുടേത് വലിയ പങ്ക്; പ്രശംസിച്ച് റിക്കി പോണ്ടിങ്