ഹൈദരാബാദ്> ഗ്രാമത്തിലെ വീടുകളിൽനിന്ന് സ്ഥിരം മോഷണം നടത്തിയിരുന്ന കള്ളനെ പിടികൂടി പൊലീസിൽ ഏൽപ്പിക്കും മുമ്പേ ഭക്ഷണം കൊടുത്ത് നാട്ടുകാർ.
തെലങ്കാനയിലെ നാൽഗോണ്ട ജില്ലയിലെ യെല്ലറെഡ്ഡിഗുഡ ഗ്രാമത്തിലാണ് സംഭവം. പൊഗാല ഗണേഷ് എന്ന യുവാവിനെയാണ് നാട്ടുകാർ പിടികൂടിയത്. ഏറെ നാളായി ഇയാൾ ഗ്രാമത്തിൽ നിന്ന് മോഷണം നടത്തുകയായിരുന്നു. ഒടുവിൽ കാത്തിരുന്ന് നാട്ടുകാർ ഇയാളെ പിടികൂടി. യുവാവിനെ തൂണിൽ കെട്ടിയിട്ട് മോഷണത്തെ കുറിച്ച് ചോദിക്കുകയും ചെയ്ത എല്ലാ മോഷണങ്ങളും ഇയാൾ സമ്മതിക്കുകയും ചെയ്തു. എന്നാൽ പൊലീസിൽ ഏൽപ്പിക്കുന്നതിനു മുമ്പ് വിശക്കുന്നെന്നും എന്തെങ്കിലും കഴിക്കാൻ തരുമോയെന്നും ഇയാൾ നാട്ടുകാരോട് ചോദിച്ചു.
തുടർന്ന് ഇയാൾക്ക് നാട്ടുകാർ ആഹാരം വാരികൊടുക്കുകയായിരുന്നു. ആഹാരം നലകിയ ശേഷം ഗ്രാമവാസികൾ ഇയാളെ പൊലീസിൽ ഏൽപ്പിച്ചു.
Youth Serve Pulihora to Thief Before Handing Him Over to Police
In Ellareddigudem village, Narketpally Mandal, Nalgonda district, a group of youth caught a notorious thief named Pogal Ganesh, who was involved in a series of burglaries. They have beaten him tying him to a pillar.… pic.twitter.com/8M2WKBEilj
— Saye Sekhar Angara (@sayesekhar) September 17, 2024