അടുത്ത മാസം നടക്കാനിരിക്കുന്ന വനിതാ ടി20 ലോകകപ്പ് മത്സരങ്ങൾക്കുള്ള സമ്മാനത്തുക പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). പുരുഷ ടീമിന് ലഭിക്കുന്നതിന് തുല്യമായ സമ്മാനത്തുകയാണ് ഐസിസി പ്രഖ്യാപിച്ചിരിക്കുന്നത്. സുപ്രധാന തീരുമാനം, പ്രധാന ഇവന്റുകളിൽ ഒന്നായി വനിതാ ടി20 ലോകകപ്പിനെ ഉയർത്തുമെന്ന് ഐസിസി പ്രസ്ഥാവനയിൽ വ്യക്തമാക്കി.
സമ്മാനത്തുകയിൽ 134 ശതമാനം വർധനവാണ് വരുത്തിയിരിക്കുന്നത്. ഇതോടെ 2.34 ലക്ഷം യുഎസ് ഡോളർ (ഏകദേശം 20 കോടി രൂപ) വിജയികളാകുന്ന ടീമിന് ലഭിക്കും. കഴിഞ്ഞ സീസണിലെ വിജയികളായ ഓസ്ട്രേലിയയ്ക്ക് 1 മില്യണിൽ യുഎസ് ഡോളറാണ് ലഭിച്ചത്. 7.958,080 ഡോളറാണ് വനിതാ ടി20 ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകൾക്ക് ലഭിക്കുന്ന ആകെ സമ്മാനത്തുക.
The stakes just got higher 🚀
Biggest-ever prize money pool announced for ICC Women’s #T20WorldCup 2024 👇https://t.co/CSuMLPjbwV
— ICC (@ICC) September 17, 2024
1.17 മില്യൺ ഡോളറാകും റണ്ണേഴ്സ് അപ്പിന് ലഭിക്കുക. 2023ൽ ഇത് 500,000 ഡോളറായിരുന്നു. ഇതിനു പുറമോ സെമി-ഫൈനലിൽ പ്രവേശിക്കുന്ന ടീമുകളുടെയും സമ്മാനത്തുക ഉയർത്തിയിട്ടുണ്ട്. സെമി-ഫൈനലിസ്റ്റുകൾക്ക് 675,000 ഡോളർ വീതം ലഭിക്കും. 2023ൽ നൽകിയ സമ്മാനത്തുകയുടെ മൂന്നിരട്ടിയിലധികമാണിത്.
ഗ്രൂപ്പ് ഘട്ടത്തിൽ പ്രവേശിക്കുന്ന ടീമുകൾക്കും അടിസ്ഥാന സമ്മാനത്തുകയുണ്ട്. ടൂർണമെന്റിന്റെ ഭാഗമാകുന്ന എല്ലാ 10 ടീമുകൾക്കും 112,500 ഡോളർ വീതം നൽകും. ലോകകപ്പിന്റെ ഭാഗമാകുന്ന എല്ലാ ടീമുകൾക്കും പിന്തുണ ഉറപ്പാക്കുന്നതിനായാണ് തീരുമാനമെന്ന് ഐസിസി അറിയിച്ചു.
അഞ്ചു മുതൽ എട്ടു സ്ഥാനങ്ങളിൽ ഫിനിഷു ചെയ്യുന്ന ടീമുകൾക്ക് 270,000 ഡോളർ വീതവും, ഒമ്പതാം സ്ഥാനത്തും പത്താം സ്ഥാനത്തും ഫിനിഷു ചെയ്യുന്ന ടീമുകൾക്ക് 135,000 ഡോളർ വീതവും സമ്മാനമായി നൽകും. വനിത ടി20 ലോകകപ്പിന്റെ ഒമ്പതാം പതിപ്പ് ഒക്ടോബർ 3 മുതൽ 20 വരെ ദുബായ്‌ലും ഷാർജയിലുമായാണ് നടക്കുന്നത്.
Read More
- ഇന്ത്യ- ബംഗ്ലാദേശ്; ടെസ്റ്റ്, ടി20 മത്സരങ്ങൾ എവിടെ എപ്പോൾ കാണാം?
- ‘നിസ്സാരക്കാരല്ല’ ബംഗ്ലാദേശ്; ഇന്ത്യൻ ടീമിനു മുന്നറിയിപ്പുമായി ഗവാസ്കർ
- ആരാധകരെ നിരാശരാക്കി ബ്ലാസ്റ്റേഴ്‌സ്; പഞ്ചാബ് എഫ്‌സിയ്ക്ക് വിജയം
- തിരുവേണനാളിൽ വിജയ പ്രതീക്ഷയോടെ കേരള ബ്ലാസ്റ്റേഴ്സ്; ആദ്യ മത്സരത്തിൽ പഞ്ചാബ് എഫ്.സിയെ കൊച്ചിയിൽ നേരിടും
- അടിയോടടി… കെസിഎല്ലിന്റെ ചീത്തപ്പേരുമാറ്റി വിഷ്ണു വിനോദ്
- വിരാട് കോഹ്‌ലിയുടേത് വലിയ പങ്ക്; പ്രശംസിച്ച് റിക്കി പോണ്ടിങ്
- കെസിഎൽ: തൃശൂർ ടൈറ്റൻസിനെ എട്ടു വിക്കറ്റിനു തകർത്ത് ട്രിവാൻഡ്രം റോയൽസ്