തിരുവനന്തപുരം > സ്വർണം പവന് 55,000 രൂപ കടന്നു. ഗ്രാമിന് 6880 രൂപയായി ഉയർന്നു. തിങ്കളാഴ്ച 120 രൂപ കൂടിയതോടെ പവന്റെ വില 55,040 രൂപയായി. നാലു ദിവസത്തിനിടെ 1400 രൂപയാണ് വർധിച്ചത്. മേയ് 20ന് രേഖപ്പെടുത്തിയ 55,120 രൂപയാണ് കേരള വിപണിയിലെ അവസാന റെക്കോർഡ്.
ഡോളർ ദുർബലമായതും യു.എസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചേക്കുമെന്ന റിപ്പോർട്ടുകളുമാണ് സ്വർണ വിലയുടെ മുന്നേറ്റത്തിന് കാരണം. പലിശ നിരക്ക് കുറക്കുന്നതിൽ തീരുമാനം എടുക്കുന്ന ഫെഡ് യോഗം17-18 തീയതികളിൽ ചേരാനിരിക്കുകയാണ്.