ന്യൂയോർക്ക്:കളിക്കളത്തിനു പുറത്തും റെക്കോർഡുകൾ കുറിക്കുന്നത് തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ. പോർച്ചുഗലിന്റെ ഫുട്ബോൾ ഇതിഹാസത്തെ പിന്തുടരുന്നവരുടെ എണ്ണം 100 കോടി കവിഞ്ഞു. എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലുമായാണ് താരത്തിന് 1 ബില്യൺ ഫോളോവേഴ്സുള്ളത്. ഫേസ്ബുക്കിൽ 170 ദശലക്ഷം, എക്സിൽ 113 ദശലക്ഷം, ഇൻസ്റ്റഗ്രാമിൽ 638 ദശ ലക്ഷം കഴിഞ്ഞ മാസം ആരംഭിച്ച യൂട്യൂബ് ചാനലിൽ 60.5 ദശലക്ഷം സബ്സ്‌ക്രൈബേഴ്സ് എന്നിങ്ങനെയാണ് ക്രിസ്റ്റ്യാനോയെ പിന്തുടരുന്ന ആൾക്കാർ.
We’ve made history — 1 BILLION followers! This is more than just a number – it’s a testament to our shared passion, drive, and love for the game and beyond.
From the streets of Madeira to the biggest stages in the world, I’ve always played for my family and for you, and now 1… pic.twitter.com/kZKo803rJo
— Cristiano Ronaldo (@Cristiano) September 12, 2024
ഇത് കേവലം തന്നോടുള്ള ഇഷ്ടത്തിനപ്പുറം ഫുട്ബോൾ എന്ന മഹത്തായ കായിക വിനോദത്തോടുള്ള അടങ്ങാത്ത അഭിനിവേശമാണെന്ന് എക്‌സിൽ റൊണാൾഡോ കുറിച്ചു. 100 കോടി സ്വപ്നങ്ങൾ, ഒരൊറ്റ യാത്ര എന്നാണ് നേട്ടത്തെ റൊണാൾഡോ വിശേഷിപ്പിച്ചത്.
നമ്മൾ ചരിത്രം സൃഷ്ടിച്ചു 1 ബില്യൺ അനുയായികൾ. ഇത് കേവലം ഒരു സംഖ്യ എന്നതിനപ്പുറമാണ്. ഇത് നമ്മൾ പങ്കിട്ട ഫുട്ബോളിനോടുള്ള അഭിനിവേശത്തിന്റെയും സ്നേഹത്തിന്റെയും നേർസാക്ഷ്യമാണ്. മദേറിയയിലെ തെരുവുകൾ മുതൽ ലോകത്തിലെ ഏറ്റവും വലിയ വേദികൾ വരെ, എപ്പോഴും എന്റെ കുടുംബത്തിനും നിങ്ങൾക്കുമായാണ് ഞാൻ കളിച്ചത്. ഇപ്പോൾ 100 കോടി പേരായി നാം ഒരുമിച്ചു നിൽക്കുന്നു.
എല്ലാ ഉയർച്ചകളിലും താഴ്ച്ചകളിലും നിങ്ങൾ എന്നോടൊപ്പം ഓരോ ചുവടിലും ഉണ്ടായിരുന്നു. ഇത് നമ്മുടെ യാത്രയാണ്. നമുക്ക് നേടാനാകുന്നതിന് പരിധികളില്ലെന്ന് നമ്മൾ തെളിയിച്ചിരിക്കുന്നു.എന്നെ വിശ്വസിച്ചതിനും പിന്തുണച്ചതിനും എന്റെ ജീവിതത്തിന്റെ ഭാഗമായതിനും നന്ദി. മികച്ച പ്രകടനങ്ങൾ ഇനിയും വരാനിരിക്കുന്നതേയുള്ളൂ, നാം ഒരുമിച്ച് മുന്നേറുകയും വിജയിക്കുകയും ചരിത്രം കുറിക്കുകയും ചെയ്യും റൊണാൾഡോ എക്‌സിൽ കുറിച്ചു.
Read More
- ആരാധകരെ നിരാശരാക്കി ബ്ലാസ്റ്റേഴ്‌സ്; പഞ്ചാബ് എഫ്‌സിയ്ക്ക് വിജയം
- തിരുവേണനാളിൽ വിജയ പ്രതീക്ഷയോടെ കേരള ബ്ലാസ്റ്റേഴ്സ്; ആദ്യ മത്സരത്തിൽ പഞ്ചാബ് എഫ്.സിയെ കൊച്ചിയിൽ നേരിടും
- അടിയോടടി… കെസിഎല്ലിന്റെ ചീത്തപ്പേരുമാറ്റി വിഷ്ണു വിനോദ്
- വിരാട് കോഹ്‌ലിയുടേത് വലിയ പങ്ക്; പ്രശംസിച്ച് റിക്കി പോണ്ടിങ്
- കെസിഎൽ: തൃശൂർ ടൈറ്റൻസിനെ എട്ടു വിക്കറ്റിനു തകർത്ത് ട്രിവാൻഡ്രം റോയൽസ്
- കെസിഎൽ; വിജയം ആവർത്തിച്ച് ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ്