കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പതിനൊന്നാം സീസണിന് വിജയത്തോടെ തുടക്കം കുറിക്കാൻ കേരള ബ്ലാസ്റ്റേഴ്. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഇന്നു രാത്രി 7.30 നാണ് മത്സരം. സീസണിലെ കന്നി അങ്കത്തിൽ പഞ്ചാബ് എഫ്.സിയാണ് മഞ്ഞപ്പടയുടെ എതിരാളി.
ഇവാൻ വുകോമനോവിച്ചിൻറെ പകരക്കാരൻ മൈക്കൽ സ്റ്റാറേയിലും പുതിയ താരങ്ങളിലും പ്രതീക്ഷയോടെയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ പുതിയ സീസണിനായി കാത്തിരിക്കുന്നത്. പ്രതിരോധത്തിനും, ആക്രമണത്തിനും ഒരുപോലെ പ്രാധാന്യം നൽകിയാണ് ഇത്തവണ ബ്ലാസ്റ്റേഴ് കളത്തിലിറങ്ങുന്നത്.
ബ്ലാസ്റ്റേഴിന്റെ മുന്നേറ്റത്തിന് ലൂണയും നോഹ സദൗയിയും കരുത്തേകും. അലക്‌സാണ്ടര്‍ കോഫും, പ്രീതം കോട്ടാലും പ്രതിരോധം ശക്തമാക്കും. മുഹമ്മദ് അയ്മന്റെയും കെ.പി രാഹുലിന്റെയും കൈകളിൽ ഇടതു വലതു വിങ്ങുകൾ ഭദ്രമാണ്. സച്ചിൻ സുരേഷാണ് കേരളത്തിനായ് ഗോൾ വല കാക്കുന്നത്.
13 ടീമുകളാണ് ഈ സീസണിൽ കിരീടം ലക്ഷ്യമിട്ട് പോരിനിറങ്ങുന്നത്. കൊൽക്കത്തൻ ക്ലബ് മുഹമ്മദൻ സ്‌പോർട്ടിങ്ങാണ് നവാഗതർ. ലീഗ് നിയമങ്ങളിലും മാറ്റമുണ്ട്. എല്ലാ ടീമിനും ഇന്ത്യക്കാരനായ സഹപരിശീലകൻ നിർബന്ധം. കൺകഷൻ സബ്സ്റ്റിറ്റിയൂട്ടിനൊപ്പം റഫറി തെറ്റായി ചുവപ്പ് കാർഡ് നൽകിയതിനെതിരെ അപ്പീൽ നൽകാനും അവസരമുണ്ട്.
കേരള ബ്ലാസ്റ്റേഴ്‌സിനു പുറമോ പഞ്ചാബ് എഫ് സിയും മോഹൻ ബഗാനും ഇത്തവണ പുതിയ പരിശീലകരുടെ നേതൃത്വത്തിലാണ് കളത്തിലിറങ്ങുന്നത്. ഹൊസെ മൊളീന മോഹൻ ബഗാൻ പരിശീലകനായി തിരിച്ചെത്തുമ്പോൾ പഞ്ചാബിന് തന്ത്രമോതാൻ ഗ്രീക്ക് കോച്ച് പനാഗിയോറ്റിസ് ഡിംപെറിസ്. ജംഷെഡ്പൂർ പരിശീലകൻ ഖാലിദ് ജമീലാണ് ലീഗിലെ ഏക ഇന്ത്യൻ മുഖ്യ പരിശീലകൻ.
നിരവധി താരങ്ങൾ കൂടുമാറ്റം നടത്തിയ സീസണിൽ ശ്രദ്ധാകേന്ദ്രം മോഹൻ ബഗാൻ താരം ജെയ്മി മക്ലാരനാണ്. ഓസ്‌ട്രേലിയൻ ലീഗിലെ എക്കാലത്തെയും വലിയ ടോപ് സ്‌കോററാണ് മക്ലാരൻ. മുൻ ബ്ലാസ്റ്റേഴ്‌സ് താരം ദിമിത്രി പെട്രാറ്റോസ് ആയിരിക്കും ബഗാനിൽ മക്ലാരിൻറെ സ്‌ട്രൈക്കിംഗ് പങ്കാളി. ബാഴ്‌സലോണയുടെ ലാ മാസിയ അക്കാദമിയിൽ നിന്നെത്തുന്ന ജോൺ ടോറലാണ് മുംബൈ സിറ്റി എഫ് സിയുടെ ശ്രദ്ധേയനാകുന്ന താരം.
Read More
- അടിയോടടി… കെസിഎല്ലിന്റെ ചീത്തപ്പേരുമാറ്റി വിഷ്ണു വിനോദ്
- വിരാട് കോഹ്‌ലിയുടേത് വലിയ പങ്ക്; പ്രശംസിച്ച് റിക്കി പോണ്ടിങ്
- കെസിഎൽ: തൃശൂർ ടൈറ്റൻസിനെ എട്ടു വിക്കറ്റിനു തകർത്ത് ട്രിവാൻഡ്രം റോയൽസ്
- കെസിഎൽ; വിജയം ആവർത്തിച്ച് ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ്
- ഒളിമ്പിക്സ് കൗൺസിൽ ഓഫ് ഏഷ്യയുടെ ആദ്യ ഇന്ത്യൻ പ്രസിഡൻ്റായി രൺധീർ സിങ്
- ബാലൺ ഡി ഓർ നോമിനേഷൻ;ഇക്കുറി മെസ്സിയും റൊണാൾഡോയും ഇല്ല
- രാഹുൽ ദ്രാവിഡ് വീണ്ടും ഐപിഎല്ലിലേക്ക്; സഞ്ജുവിന്റെ ടീമുമായി കരാർ